തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ രോഗിയെ പാമ്പ് കടിച്ചു; ആരോഗ്യനില തൃപ്തികരം

നീതി മെഡിക്കൽ സ്റ്റോറിലേക്ക് മരുന്നുവാങ്ങാൻ പോയ ഇദ്ദേഹം പുറത്തുള്ള കരിങ്കല്ലിന് മുകളിൽ ഇരുന്നപ്പോഴാണ് കടിയേറ്റത്. കല്ലിന് സമീപത്തെ പുല്ലിൽ കൈ വെച്ചപ്പോൾ വലതുകൈക്ക് കടിയേൽക്കുകയായിരുന്നു.

author-image
Vishnupriya
New Update
snake
Listen to this article
0.75x1x1.5x
00:00/ 00:00

തൃശ്ശൂർ: മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ രോ​ഗിക്ക് പാമ്പുകടിയേറ്റു. ഒറ്റപ്പാലം ദേവീകൃപ വീട്ടിൽ ദേവീദാസനെയാണ് പാമ്പ് കടിച്ചത്. ഈ സമയം ആശുപത്രിയുടെ പരിസരത്തുണ്ടായിരുന്നവർ ഉടനെ ഇദ്ദേഹത്തെ അത്യാഹിത വിഭാഗത്തിലെത്തിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം.

നീതി മെഡിക്കൽ സ്റ്റോറിലേക്ക് മരുന്നുവാങ്ങാൻ പോയ ഇദ്ദേഹം പുറത്തുള്ള കരിങ്കല്ലിന് മുകളിൽ ഇരുന്നപ്പോഴാണ് കടിയേറ്റത്. കല്ലിന് സമീപത്തെ പുല്ലിൽ കൈ വെച്ചപ്പോൾ വലതുകൈക്ക് കടിയേൽക്കുകയായിരുന്നു. ട്രോമാകെയറിൽ നിരീക്ഷണത്തിലുള്ള ഇദ്ദേഹത്തിന് ​ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് വിവരം.

snake bite thrissur medical college snake