പട്ടത്തും പേരൂര്‍ക്കടയിലും മേല്‍പ്പാലം ഉടന്‍

മെട്രോയുടെയും മേല്‍ പാലത്തിന്റെയും അലൈന്‍മെന്റ് അന്തിമമായി യോഗത്തില്‍ തീരുമാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പേരൂര്‍ക്കട മേല്‍പാലത്തിന്റെ നിര്‍മാണത്തിന് ഏറ്റെടുത്ത സ്ഥലത്ത്, നോട്ടിസ് നല്‍കിയിട്ടും ഒഴിയാത്തവരെ ഓണത്തിന് ശേഷം നിര്‍ബന്ധമായി ഒഴിപ്പിക്കാന്‍ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു

author-image
Biju
New Update
pattom

തിരുവനന്തപുരം: പട്ടത്തും പേരൂര്‍ക്കടയിലും മേല്‍പ്പാലം നിര്‍മ്മിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. തിരുവനന്തപുരം മെട്രോ റൂട്ട് കടന്നുപോകുന്ന പട്ടത്ത് മേല്‍പ്പാല നിര്‍മ്മാണത്തിലെ അനിശ്വിതത്വം നീക്കുന്നതിനായി അടുത്ത മാസം പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേരും.

മെട്രോയുടെയും മേല്‍ പാലത്തിന്റെയും അലൈന്‍മെന്റ് അന്തിമമായി യോഗത്തില്‍ തീരുമാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പേരൂര്‍ക്കട മേല്‍പാലത്തിന്റെ നിര്‍മാണത്തിന് ഏറ്റെടുത്ത സ്ഥലത്ത്, നോട്ടിസ് നല്‍കിയിട്ടും ഒഴിയാത്തവരെ ഓണത്തിന് ശേഷം നിര്‍ബന്ധമായി ഒഴിപ്പിക്കാന്‍ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. 5 വ്യാപാര സ്ഥാപനങ്ങളാണ് ഒഴിപ്പിക്കല്‍ നടപടികളോടു നിസ്സഹരിക്കുന്നത്. ഓണം വരെ സമയം നല്‍കണമെന്ന വ്യാപാരി വ്യവസായി സംഘടനകളുടെ അഭ്യര്‍ഥന മാനിച്ചാണ് ഒഴിപ്പിക്കല്‍ നടപടികള്‍ ഓണത്തിന് ശേഷമാക്കിയത്. 

ലഹരി കേസുകളില്‍ ഉള്‍പ്പെടുന്ന കടകളുടെ ലൈസന്‍സ് റദ്ദാക്കുന്ന നടപടി തുടരണമെന്ന് വട്ടിയൂര്‍ക്കാവ് എംഎല്‍എ വി. കെ.പ്രശാന്ത് ആവശ്യപ്പെട്ടു. കേടായ ഹൈ മാസ്റ്റ് ലൈറ്റുകളുടെ അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കോര്‍പറേഷനോടും റോഡ് ഫണ്ട് ബോഡിനോടും ആവശ്യപ്പെട്ടു. നിലവില്‍ താമസി ക്കുന്ന സ്ഥലത്തിന്റെ തരം മാറ്റി

മുതലപ്പൊഴി ഹാര്‍ബറിന്റെ് ആഴം കൂട്ടുന്നതിന്റെ ഭാഗമായി ഡ്രജിങ്, സോയില്‍ പൈപ്പിങ് പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം പോരെന്ന് വിമര്‍ശനമുണ്ടായി. ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍ പ്രധാനമന്ത്രി ഗ്രാമ സഡക് യോ ജന വഴിയുള്ള റോഡ് പണി പാ തിവഴിയില്‍ നിര്‍ത്തേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും മഴ കാരണം വൈകിയ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പുനരാരംഭിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു.