ബ്ലസ്ഡ് സിങ്
കോഴിക്കോട്: പയ്യോളി എഇഒ ഓഫിസ് സീനിയർ സൂപ്രണ്ടിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി ബ്ലസ്ഡ് സിങ്ങിനെ (54) ആണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടോടെയാണ് തച്ചൻകുന്നിലെ വാടക ക്വാട്ടേഴ്സിൽ ബ്ലസ്ഡ് സിങ്ങിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. ഭാര്യ: സിന്ധു (അധ്യാപിക). മകൾ: ബ്ലെസി.