ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മിന്നും വിജയത്തിന് പിന്നാലെ നടത്തിയ റോഡ് ഷോയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ് കുഴഞ്ഞുവീണു. രാഹുല്‍ മാങ്കൂട്ടത്തില്‍, വികെ ശ്രീകണ്ഠന്‍ എംപി, സന്ദീപ് വാര്യര്‍, പികെ ഫിറോസ്, ഷാഫി പറമ്പില്‍ തുടങ്ങിയവര്‍ക്കൊപ്പം തുറന്ന ജീപ്പില്‍ കയറി പ്രവര്‍ത്തകര്‍ക്കൊപ്പം വിജയം ആഘോഷിക്കുന്നതിനിടെയാണ് പിസി വിഷ്ണുനാഥിന് ദേഹാസ്വാസ്ഥ്യമുണ്ടായത്.
ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം പി.സി വിഷ്ണുനാഥിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു നേതാക്കള്‍ വ്യക്തമാക്കി.
റോഡ് ഷോയ്ക്കിടെ കുഴഞ്ഞുവീണ് പി.സി വിഷ്ണുനാഥ്
യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മിന്നും വിജയത്തിന് പിന്നാലെ നടത്തിയ റോഡ് ഷോയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ് കുഴഞ്ഞുവീണു.
New Update