കിഴക്കേകോട്ടയില്‍ ബസുകള്‍ക്ക് ഇടയില്‍ ഞെരുങ്ങി കാൽനടയാത്രക്കാരന് ദാരുണാന്ത്യം

തിരുവനതപുരം കിഴക്കേകോട്ടയിൽ ബസ്സിനിടയിൽ ഞെരുങ്ങി ഒരാൾ മരിച്ചു.കേരള ബാങ്ക് ജീവനക്കാരൻ ഉല്ലാസ് ആണ് മരിച്ചത്.

author-image
Rajesh T L
Updated On
New Update
aacident

തിരുവനതപുരം  : തിരുവനതപുരം കിഴക്കേകോട്ടയിൽ ബസ്സിനിടയിൽ ഞെരുങ്ങി ഒരാൾ  മരിച്ചു.കേരള  ബാങ്ക് ജീവനക്കാരൻ ഉല്ലാസ് ആണ് മരിച്ചത്.റോഡ്  മുറിച്ചു കടക്കവെയാണ്   ബസുകൾക്കിടയിൽ അകപ്പെട്ടത്.കോവളം ഭാഗത്ത്  നിന്നും വരികയായിരുന്ന  കെഎസ്  ആർടിസി ബസ്  പഴവങ്ങാടിയിൽ നിന്നും യു ടേൺ എടുക്കുമ്പോൾ   മുൻ ഭാഗത്ത്  നിൽക്കുകയായിരുന്നു  ഉല്ലാസ്.അതേസമയം മറ്റൊരു സ്വകാര്യ ബസ്  കെ .എസ് .ആർടിസി  ബസിനെ   ഓവർ  ടേക്ക് ചെയ്തപ്പോൾ കാൽനട യാത്രക്കാരനായ ഉല്ലാസ് രണ്ടു ബസുകൾക്കിടയിൽ ഞെരിഞ്ഞമർന്നു.പോലീസ്  വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ  രക്ഷിക്കാനായില്ല.പ്രാഥമിക ചികിത്സ ആരംഭിക്കുമ്പോൾ  തന്നെ അദ്ദേഹത്തിന്റെ മരണം സ്ഥിതീകരിച്ചു .

accident news