പെന്‍ഷന്‍: തട്ടിപ്പ് നടത്തിയ ജീവനക്കാര്‍ക്കെതിരെ നടപടി- മുഖ്യമന്ത്രി

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ പാവപ്പെട്ടവരുടെ ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവത്തില്‍ ഉന്നത തല യോഗം മുഖ്യമന്ത്രി ഇന്ന് വിളിച്ചിരുന്നു.

author-image
Prana
New Update
pinarayi.vijayan

അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ പാവപ്പെട്ടവരുടെ ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവത്തില്‍ ഉന്നത തല യോഗം മുഖ്യമന്ത്രി ഇന്ന് വിളിച്ചിരുന്നു.
തട്ടിപ്പു നടത്തിയവര്‍ക്കെതിരെ വകുപ്പ് തലത്തില്‍ അച്ചടക്ക നടപടിയെടുക്കുമെന്നും ഇവര്‍ കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കൂടാതെ അനര്‍ഹര്‍ കയറിക്കൂടാന്‍ സാഹചര്യം സൃഷ്ടിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും അനര്‍ഹമായി പെന്‍ഷന്‍ വാങ്ങുന്ന ജീവനക്കാര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ ക്ഷേമപെന്‍കാരുടെ അര്‍ഹത വിലയിരുത്താനും ധനവകുപ്പ് പരിശോധന തുടരാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

 

pension fund employees fraud