സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ചൊവ്വാഴ്ച മുതൽ; വിതരണം രണ്ട് മാസത്തെ തുക

റമദാൻ-വിഷു ആഘോഷങ്ങൾക്ക്മുന്നോടിയായാണ് പെൻഷൻ വിതരണം.ആറുമാസത്തെ ക്ഷേമ പെൻഷനായിരുന്നു കുടിശിക ഉണ്ടായിരുന്നത്. രണ്ടു മാസത്തെ തുക വിതരണം ചെയ്യുന്നതോടെ നാല് മാസത്തെ കുടിശിക ഇനിയും അവശേഷിക്കും.

author-image
Greeshma Rakesh
New Update
pension

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ചൊവ്വാഴ്ച മുതൽ. രണ്ട് ഗഡുക്കളായാണ് പെൻഷൻ വിതരണം ചെയ്യുക. 3200 രൂപ വീതമാണ് ലഭിക്കുന്നത്.റമദാൻ-വിഷു ആഘോഷങ്ങൾക്ക്മുന്നോടിയായാണ് പെൻഷൻ വിതരണം.ആറുമാസത്തെ ക്ഷേമ പെൻഷനായിരുന്നു കുടിശിക ഉണ്ടായിരുന്നത്. രണ്ടു മാസത്തെ തുക വിതരണം ചെയ്യുന്നതോടെ നാല് മാസത്തെ കുടിശിക ഇനിയും അവശേഷിക്കും. 62 ലക്ഷം ഗുണഭോക്താക്കളിൽ മസ്റ്ററിങ് നടത്തിയ മുഴുവൻ പേർക്കും തുക ലഭ്യമാക്കുമെന്നാണ് സർക്കാർ പറയുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കേയാണ് രണ്ട് ഗഡുക്കളുടെ വിതരണം.നേരത്തെ നിരവധി പ്രഖ്യാപനങ്ങളും സർക്കാർ നടത്തിയിരുന്നു. സർക്കാർ ജീവനക്കാർക്ക് 2024-25 വർഷത്തെ ലീവ് സറണ്ടർ അനുവദിച്ചുകൊണ്ടുള്ള ഉത്തരവായിരുന്നു അതിലേറ്റവും അവസാനത്തേത്.ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കും ജിപിഎഫ് ഇല്ലാത്ത ജീവനക്കാർക്കും ആനുകൂല്യം പണമായി നൽകാനും മറ്റുള്ളവർക്ക് പി എഫിൽ ലയിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ക്ഷേമ പെൻഷൻ വൈകുന്നത് സംബന്ധിച്ച്‌ ഒട്ടേറെ വിമർശനങ്ങൾ സർക്കാരിനെതിരെ ഉയർന്നിരുന്നു. തിരഞ്ഞെടുപ്പിൽ തിരിച്ചടിയായേക്കുമെന്ന ആശങ്കയും എൽ ഡി എഫ് സർക്കാരിനുണ്ടായിരുന്നു. ഇത് എൽ ഡി എഫ് യോഗങ്ങളിൽ ഉൾപ്പെടെ പലരും പങ്കുവച്ചിരുന്നു. അതേസമയം കേന്ദ്രസർക്കാരിന്റെ സമീപനമാണ് ക്ഷേമപെൻഷൻ വൈകാൻ കാരണമെന്നായിരുന്നു സംസ്ഥാന സർക്കാർ നിലപാട്.

 

 

kerala pinarayi vijayan pension