കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പ്;  അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

നഗരസഭയിലെ മുന്‍ ജീവനക്കാരന്‍ അഖില്‍ സി വര്‍ഗീസ് പെന്‍ഷന്‍ ഫണ്ടില്‍ തിരിമറി നടത്തി മൂന്നുകോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്. അതേസമയം പ്രതി അഖില്‍ ഒളിവില്‍ തുടരുകയാണ്.

author-image
Prana
New Update
kerala-police
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പ് കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. നഗരസഭയിലെ മുന്‍ ജീവനക്കാരന്‍ അഖില്‍ സി വര്‍ഗീസ് പെന്‍ഷന്‍ ഫണ്ടില്‍ തിരിമറി നടത്തി മൂന്നുകോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്. അതേസമയം പ്രതി അഖില്‍ ഒളിവില്‍ തുടരുകയാണ്. അന്വേഷണസംഘം നഗരസഭയില്‍ നിന്നും പ്രാഥമിക വിവരങ്ങള്‍ തേടി. കോട്ടയം ജില്ലാ െ്രെകംബ്രാഞ്ച് ഡിവൈ.എസ്.പി സാജു വര്‍ഗീസിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം.
കോട്ടയം വെസ്റ്റ് പോലീസാണ് നേരത്തെ കേസ് അന്വേഷിച്ചിരുന്നത്. കേസില്‍ ഉള്‍പ്പെട്ട മൂന്നു ജീവനക്കാരെ കഴിഞ്ഞ ദിവസം നഗരസഭ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

financial fraud crime branch