ക്ഷേമ പെന്‍ഷന്‍ വിതരണം അടുത്തയാഴ്ച

സംസ്ഥാനത്ത് നിലവില്‍ അഞ്ച് മാസത്തെ പെന്‍ഷന്‍ കുടിശ്ശികയാണ് നല്‍കാനുള്ളത്.കഴിഞ്ഞ ദിവസം 18,253 കോടി രൂപ കടമെടുക്കാന്‍ സംസ്ഥാനത്തിന് കേന്ദ്രം അനുമതി നല്‍കിയിരുന്നു

author-image
Rajesh T L
New Update
pension

pension fund distribution

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം ബുധനാഴ്ച മുതല്‍ . ഒരുമാസത്തെ കുടിശിക തീര്‍ക്കാന്‍ 900 കോടിയാണ് ധനവകുപ്പ് അനുവദിച്ചത്.ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെന്‍ഷന്‍ എത്തിക്കും.സംസ്ഥാനത്ത് നിലവില്‍ അഞ്ച് മാസത്തെ പെന്‍ഷന്‍ കുടിശ്ശികയാണ് നല്‍കാനുള്ളത്.കഴിഞ്ഞ ദിവസം 18,253 കോടി രൂപ കടമെടുക്കാന്‍ സംസ്ഥാനത്തിന് കേന്ദ്രം അനുമതി നല്‍കിയിരുന്നു.സാമ്പത്തിക പ്രതിസന്ധിയാണ് പെന്‍ഷന്‍ വിതരണം വൈകുന്നതിന് കാരണമെന്നാണ് സര്‍ക്കാര്‍ വാദം.

 

pension fund