/kalakaumudi/media/media_files/2025/04/20/O4qAwmrUXHCrUdpEzPJr.jpg)
തിരുവനന്തപുരം:തിരുവനന്തപുരം മണക്കാടിൽ നിന്ന് ഷവർമ കഴിച്ച 20 പേർക്ക് ഭക്ഷ്യവിഷബാധ. ഇസ്താംബുൾ ഗ്രിൽസ് ആൻഡ് റോൾസിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് വെള്ളിയാഴ്ച വൈകുന്നേരം ഭക്ഷ്യവിഷബാധയേറ്റത്.
ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോ​ഗസ്ഥരെത്തി പരിശോധിച്ച ശേഷം ഭക്ഷണശാല അടച്ചുപൂട്ടി.വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്തിരുന്നതെന്നും കേടായ മാംസമോ ചേരുവകൾ വൃത്തിഹീനമായി കൈകാര്യം ചെയ്തതോ ആകാം ഭക്ഷ്യവിഷബാധക്കു കാരണമെന്നും ഉദ്യോ​ഗസ്ഥര്‍ പറഞ്ഞു.
ശനിയാഴ്ച രാവിലെയോടെ ഓക്കാനം, ഛർദ്ദി, വയറിളക്കം, വയറുവേദന, പനി തുടങ്ങിയ വിവിധ ലക്ഷണങ്ങൾ അനുഭവപ്പെട്ടു.കിംസ്, പിആർഎസ്, എസ്പി ഫോർട്ട് ആശുപത്രികളിലാണ് ചികിത്സ തേടിയത്. ആരുടെയും നില ഗുരുതരമല്ല. എന്നാല്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
