കൊച്ചി :-ആലിൻ ചുവട് ജനകീയ വായനശാല ബാലവേദിയുടെ നേതൃത്വത്തിൽ ബാലസംഗമം നടത്തി.ബാലസാഹിത്യകാരൻ ജയനാരായണൻ തൃക്കാക്കര ബാലസംഗമം ഉദ്ഘാടനം ചെയ്തു.ബാലവേദി പ്രസിഡന്റ് അഭിജിത്ത് സുഭാഷ് അധ്യക്ഷത വഹിച്ചു..വായനശാലാ പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ്, കൗൺസിലർ സി.ഡി.വത്സലകുമാരി, പി.എസ്.ശിവരാമകൃഷ്ണൻ, യദുരാഗ്.കെ.എസ്,അഭിനവ് ഷിജി ജോസ് എന്നിവർ സംസാരിച്ചു.തുടർന്ന് പ്രധാന ബാലസാഹിത്യ കൃതികളെ പരിചയപ്പെടുത്തി ബാലസാഹിത്യകാരൻ ജയനാരായണൻ തൃക്കാക്കര സംസാരിച്ചു.