സംസ്ഥാനത്ത് കുരുമുളക് വില തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇടിയുകയാണ്. ഹൈറേഞ്ചിലും നിന്നും മറ്റ് ഭാഗങ്ങളില്‍ നിന്നും ചരക്കിന് വില്‍പ്പനക്കാരും കുറവാണ്. സാധാരണ ക്രിസ്തുമസിന് ഒരാഴ്ച്ച മുന്നേ ഉല്‍പ്പന്ന വില്‍പ്പനയ്ക്ക് ചെറുകിട കര്‍ഷകര്‍ വിപണികളെ കുടുതലായി സമീപിക്കാനുണ്ടെങ്കിലും ഇക്കുറി കാര്‍ഷിക മേഖലകളില്‍ നിന്നുള്ള ചരക്ക് വില്‍പ്പന കുറവാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 58,700 രൂപ മാത്രമായിരുന്നു മുളക് വില നിലവില്‍ 63,800 രൂപയായി ഉയര്‍ന്ന് നിന്നിട്ടും സ്റ്റോക്കിസ്റ്റുകള്‍ വില്‍പ്പനയിലേയ്ക്ക് ശ്രദ്ധതിരിച്ചില്ല. പ്രതികൂല കാലാവസ്ഥ നിലനിന്നതിനാല്‍ അടുത്ത വര്‍ഷം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉല്‍പാദനം പ്രതീക്ഷിച്ചതിലും കുറയുമെന്ന ഭീതിയും കര്‍ഷകരിലുണ്ട്.
ക്രിസ്മസില്‍ പ്രതീക്ഷ മങ്ങി കുരുമുളക്
സാധാരണ ക്രിസ്തുമസിന് ഒരാഴ്ച്ച മുന്നേ ഉല്‍പ്പന്ന വില്‍പ്പനയ്ക്ക് ചെറുകിട കര്‍ഷകര്‍ വിപണികളെ കുടുതലായി സമീപിക്കാനുണ്ടെങ്കിലും ഇക്കുറി കാര്‍ഷിക മേഖലകളില്‍ നിന്നുള്ള ചരക്ക് വില്‍പ്പന കുറവാണ്.
New Update