സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചു

ആക്രമണം നടത്തിയ മാതാപിതാക്കളും ഇവരുടെ കുട്ടിയുടെ സഹപാഠിയായ വിദ്യാര്‍ത്ഥിയും തമ്മില്‍ ഇന്ന് രാവിലെ സംഘര്‍ഷമുണ്ടായിരുന്നു.

author-image
Sneha SB
New Update
PEPPER SPRAY

ഇടുക്കി : സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചു. ഇടുക്കി ബൈസണ്‍വാലിയിലാണ് സംഭവം. സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കുനേരെയാണ് ആക്രമണം ഉണ്ടായത്. ഇവരുടെ സഹപാഠിയുടെ മാതാപിതാക്കളാണ് ആക്രമണം നടത്തിയത്. ആക്രമണം നടത്തിയ മാതാപിതാക്കളും ഇവരുടെ കുട്ടിയുടെ സഹപാഠിയായ വിദ്യാര്‍ത്ഥിയും തമ്മില്‍ ഇന്ന് രാവിലെ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടെയാണ് പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചത്. പരിക്കേറ്റ 8 കുട്ടികള്‍ ചികിത്സയില്‍ കഴിയുകയാണ്. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് ലഭിക്കുന്ന വിവരം.

Attack Pepper Spray