/kalakaumudi/media/media_files/2025/04/05/rJWdiWtBBtcyMmsyu0KH.jpg)
തിരുവനന്തപുരം: പെരിന്തല്‍മണ്ണ ശ്രീ വള്ളുവനാട് വിദ്യാഭവന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ജ്ഞാനശ്രേഷ്ഠ പുരസ്‌കാരത്തിന് പ്രമുഖ ന്യൂറോസര്‍ജനും ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിലെ പ്രൊഫസറുമായ ഡോ.എച്ച്.വി ഈശ്വര്‍ അര്‍ഹനായി.
വൈദ്യശാസ്ത്രരംഗത്തെ സമഗ്ര സംഭാവനകളാണ് ഡോ.ഈശ്വറിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മുന്‍ ഡി.ജി.പി ജേക്കബ് തോമസ്, വിക്രംസാരാഭായ് സ്പേസ് സെന്റര്‍ ഡയറക്ടര്‍ വിനോദ് കുമാര്‍, കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.പി.രവീന്ദ്രന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.
25000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഇന്ന് സ്‌കൂള്‍ വാര്‍ഷികാഘോഷത്തില്‍ പുരസ്‌കാരം സമ്മാനിക്കും.