/kalakaumudi/media/media_files/2025/12/22/perinthalmanna-2025-12-22-07-49-59.jpg)
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിച്ചു. പെരിന്തല്‍മണ്ണ നിയോജകമണ്ഡലം മുസ്ലിം ലീഗ് ഓഫീസ് ആക്രമിച്ച സിപിഎം പ്രവര്‍ത്തകരെ പൊലീസ് പിടികൂടിയതിനാലാണ് ഹര്‍ത്താല്‍ പിന്‍വലിച്ചതെന്ന് യുഡിഎഫ് പെരിന്തല്‍മണ്ണ നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു. സാധാരണക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉണ്ടായേക്കാവുന്ന അസൗകര്യങ്ങള്‍ കണക്കിലെടുത്ത് ഹര്‍ത്താല്‍ പിന്‍വലിച്ചതായി അറിയിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.
പെരിന്തല്‍മണ്ണയില്‍ ലീഗ് ഓഫീസുനേരെയുണ്ടായ ആക്രണവുമായി ബന്ധപ്പെട്ട് അഞ്ച് പേരൊണ് കസ്റ്റഡിയില്‍ എടുത്തത്. അഞ്ച് സിപിഎം പ്രവര്‍ത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെയാണ് പെരിന്തല്‍മണ്ണ ലീഗ് ഓഫീസിനുനേരെ കല്ലേറുണ്ടായത്. തുടര്‍ന്ന് രാത്രി വൈകി റോഡ് ഉപരോധ പ്രതിഷേധവുമായി യുഡിഎഫ് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ആക്രമണത്തില്‍ പ്രതിഷേധിച്ച് പെരിന്തല്‍മണ്ണ നഗരത്തില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുകയായിരുന്നു. ലീഗ് ഓഫീസുനേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണ് ലീഗിന്റെ ആരോപണം.
രാത്രി 9.30ഓടെയായിരുന്നു അക്രമ സംഭവങ്ങള്‍. യുഡിഎഫ് വിജയാഘോഷ പ്രകടനം ഇന്ന് നടന്നിരുന്നു. അതിനിടെ ലീഗ് പ്രവര്‍ത്തകര്‍ തങ്ങളുടെ ഓഫിസിന് കല്ലെറിഞ്ഞതായാണ് സിപിഎം ആരോപിച്ചത്. ഇതിലുള്ള പ്രതിഷേധ പ്രകടനം നടക്കവേയാണ് ലീഗ് ഓഫിസായ സിഎച്ച് സൗധത്തിന് നേരെ കല്ലേറുണ്ടായത്. തുടര്‍ന്ന്, അക്രമികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിക്കുകയായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
