/kalakaumudi/media/media_files/3RqlBKjHGu8px3EgpVeo.jpg)
rupesh,kripesh
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ വിചാരണക്കോടതി ജഡ്ജിയുടെ സ്ഥലംമാറ്റത്തിനെതിരെ ഹര്‍ജി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ലാലിന്റെയും മാതാപിതാക്കളാണു ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലംമാറ്റം വിചാരണ പൂര്‍ത്തിയാകുന്നത് വൈകിപ്പിക്കുമെന്ന് ഇരകളുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ജില്ലാ ജഡ്ജിമാരുടെ പൊതുസ്ഥലംമാറ്റ ഉത്തരവിലാണു ജഡ്ജിയുടെ മാറ്റം.
2019 ഫെബ്രുവരി 17-നായിരുന്നു കാസര്‍കോട് കല്യോട്ട് വച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയത്. 24 പ്രതികളുള്ള കേസില്‍ 16 പേര്‍ ജയിലിലാണ്. സിപിഎം നേതാവ് പീതാംബരനാണു കേസിലെ ഒന്നാം പ്രതി.
കൊലപാതകം, തെളിവ് നശിപ്പിക്കല്‍ സംഘം ചേരല്‍, ഗൂഢാലോചന തുടങ്ങിയവയാണു പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവിനെതിരെ നേരത്തേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.