പെരിയാറില്‍ രാസമാലിന്യം ഒഴുക്കിയ കമ്പനിക്കെതിരെ നടപടി

പ്രദേശവാസിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ ബഷീര്‍ നല്‍കിയ പരാതിയിലാണ് ബിനാനിപുരം പൊലീസ് കേസെടുത്തത്. ഓയില്‍ കമ്പനിയായ സിജി ലൂബ്രിക്കന്റ് ആണ് പെരിയാറില്‍ രാസമാലിന്യം ഒഴുക്കിയതെന്നു കണ്ടെത്തിയിരുന്നു.

author-image
Anagha Rajeev
New Update
periyar
Listen to this article
0.75x 1x 1.5x
00:00 / 00:00

പെരിയാറില്‍ രാസമാലിന്യം ഒഴുക്കിയ കമ്പനിക്കെതിരെ കേസെടുത്തു. എടയാര്‍ സിജി ലൂബ്രിക്കന്റ് എന്ന കമ്പനിക്കെതിരെയാണു നടപടി. ജീവന് ഹാനികരമാകുന്ന രീതിയില്‍ അണുബാധ പടര്‍ത്താന്‍ ശ്രമിക്കല്‍, പൊതുജല സ്രോതസ് മലിനമാക്കല്‍ തുടങ്ങിയ വകുപ്പുകളാണ് കമ്പനിക്കെതിരെ ചുമത്തിയിരിക്കുന്നത്.

പ്രദേശവാസിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ ബഷീര്‍ നല്‍കിയ പരാതിയിലാണ് ബിനാനിപുരം പൊലീസ് കേസെടുത്തത്. ഓയില്‍ കമ്പനിയായ സിജി ലൂബ്രിക്കന്റ് ആണ് പെരിയാറില്‍ രാസമാലിന്യം ഒഴുക്കിയതെന്നു കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ പൊലൂഷ്യന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ ഉത്തരവ് പ്രകാരം കമ്പനി അടച്ചുപൂട്ടിയിരുന്നു. 

PERIYAR ISSUE