പെരിയാർ തീരത്തെ വ്യവസായ സ്ഥാപനങ്ങളുടെയും പട്ടിക നൽകണമെന്ന്​ ഹൈകോടതി ഉത്തരവ്

സ്ഥി​തി മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​നോ​ട്​ നി​ർ​ദേ​ശം നൽകി. ഏ​ലൂ​ർ, കു​ഴി​ക്ക​ണ്ടം മേ​ഖ​ല​യി​ൽ സ്വ​മേ​ധ​യാ ആ​രോ​ഗ്യ സ​ർ​വേ ന​ട​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കാ​ത്ത​തെ​ന്തെ​ന്ന്​ ആ​രാ​ഞ്ഞ കോ​ട​തി, ഇ​ത്​ സം​ബ​ന്ധി​ച്ച്​ മൂ​ന്നാ​ഴ്​​ച​ക്ക​കം നി​ല​പാ​ട​റി​യി​ക്കാ​ൻ സ​ർ​ക്കാ​റി​ന്​ നി​ർ​ദേ​ശം ന​ൽ​കി.

author-image
Anagha Rajeev
New Update
kerala highcourt
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊ​ച്ചി: പെ​രി​യാ​ർ തീ​ര​ത്തെ  വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ​ട്ടി​ക തേ​ടി​ ഹൈ​കോ​ട​തി. മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ എ​ൻ.​ഒ.​സി ന​ൽ​കി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യും ഇ​തോ​ടൊ​പ്പം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന്​ ചീ​ഫ്​ ജ​സ്റ്റി​സ്​ എ.​ജെ. ദേ​ശാ​യ്, ജ​സ്റ്റി​സ്​ വി.​ജി. അ​രു​ൺ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച്​ പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​നോ​ട്​ നി​ർ​ദേ​ശം നൽകി. ഏ​ലൂ​ർ, കു​ഴി​ക്ക​ണ്ടം മേ​ഖ​ല​യി​ൽ സ്വ​മേ​ധ​യാ ആ​രോ​ഗ്യ സ​ർ​വേ ന​ട​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കാ​ത്ത​തെ​ന്തെ​ന്ന്​ ആ​രാ​ഞ്ഞ കോ​ട​തി, ഇ​ത്​ സം​ബ​ന്ധി​ച്ച്​ മൂ​ന്നാ​ഴ്​​ച​ക്ക​കം നി​ല​പാ​ട​റി​യി​ക്കാ​ൻ സ​ർ​ക്കാ​റി​ന്​ നി​ർ​ദേ​ശം ന​ൽ​കി. പെ​രി​യാ​റി​ലെ മ​ലി​നീ​ക​ര​ണ​ത്തി​ന് പ​രി​ഹാ​രം തേ​ടി എ​റ​ണാ​കു​ളം സ്വ​ദേ​ശി കെ.​എ​സ്.​ആ​ർ. മേ​നോ​ൻ അ​ട​ക്കം ന​ൽ​കി​യ ഹ​ര​ജി​ക​ളി​ലാ​ണ് കോ​ട​തി​യു​ടെ നി​ർ​ദേ​ശം.

പെ​രി​യാ​റി​ലു​ണ്ടാ​യ മ​ത്സ്യ​ക്കു​രു​തി​യെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ മു​മ്പ് ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ രൂ​പീ​ക​രി​ച്ച അ​ഞ്ചം​ഗ സ​മി​തി​ക്ക്​ നേ​ര​ത്തെ കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ​ 2008ൽ ​ഏ​ലൂ​ർ മേ​ഖ​ല​യി​ൽ ആ​രോ​ഗ്യ സ​ർ​വേ ന​ട​ന്ന ശേ​ഷം മ​റ്റൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന്​ ഹ​ര​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ഇ​ക്കാ​ര്യം പ​രി​ഗ​ണി​ച്ച കോ​ട​തി ഈ ​മേ​ഖ​ല​യി​ൽ ഇ​പ്പോ​ഴും മ​ലി​നീ​ക​ര​ണം തു​ട​രു​ക​യാ​ണെ​ന്നും ആ​രോ​ഗ്യ സ​ർ​വേ ന​ട​ത്തു​ന്ന കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. 

PERIYAR ISSUE highcourt kerala