പെരിയാര്‍: 13.5 കോടിയുടെ നാശനഷ്ടമെന്ന് ഫിഷറീസ് വകുപ്പ്

മത്സ്യ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും പെരിയാറിന്റെ നിരീക്ഷണത്തിനായി പുതിയ സംവിധാനങ്ങള്‍ നടപ്പാക്കണം എന്നും ആവശ്യപ്പെട്ട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 

author-image
Rajesh T L
New Update
periyar

PERIYAR ISSUE

Listen to this article
0.75x 1x 1.5x
00:00 / 00:00

പെരിയാര്‍ നദിയില്‍ സ്വകാര്യ കമ്പനി മാലിന്യം ഒഴുക്കിയതിനെ തുടര്‍ന്ന് മത്സ്യങ്ങള്‍ ചത്തുപൊന്തിയതില്‍ 13.5 കോടിയുടെ നാശനഷ്ടം ഉണ്ടായതായി ഫിഷറീസ് വകുപ്പ്. ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്ന് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത് . മത്സ്യത്തൊഴിലാളികള്‍ക്ക് 6.52 കോടിയുടെ നഷ്ടവും 7 കോടി രൂപയുടെ മത്സ്യനാശവും സംഭവിച്ചു എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് മൂന്നു മാസത്തേക്ക് പ്രതിദിനം 350 രൂപ വീതം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്.ഇതിന്  പുറമെ മത്സ്യത്തൊഴിലാളികള്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യം റേഷന്‍ അനുവദിക്കണം. പെരിയാറില്‍ ഉണ്ടായ മത്സ്യക്കുരുതിയില്‍ നടപടികള്‍ വൈകുന്നതിനിടെയാണ് മത്സ്യ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും പെരിയാറിന്റെ നിരീക്ഷണത്തിനായി പുതിയ സംവിധാനങ്ങള്‍ നടപ്പാക്കണം എന്നും ആവശ്യപ്പെട്ട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 

 

PERIYAR ISSUE