പേരാമ്പ്ര അനു കൊലപാതകം; തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു, പ്രതി മുജീബ് റഹ്മാൻറെ ഭാര്യ റൗഫീന അറസ്റ്റിൽ

അതെസമയം അനുവിൻറെ കൊലപാതകത്തെക്കുറിച്ച് റൗഫീനയ്ക്ക് അറിവുണ്ടായിരുന്നു എന്ന നി​ഗമനത്തിലാണ് പൊലീസ്. അനുവിനെ കൊലപ്പെടുത്തിയ ശേഷം റൗഫീനയെ ഏൽപ്പിച്ചിരുന്ന മോഷണ സ്വർണം വിറ്റ പണം പൊലീസ് കണ്ടെടുത്തു.

author-image
Greeshma Rakesh
New Update
permbra anu murder case

permbra anu murder case

Listen to this article
0.75x 1x 1.5x
00:00 / 00:00

 

കോഴിക്കോട്: കോഴിക്കോട്  അനു കൊലപാതകക്കേസിൽ പ്രതി മുജീബ് റഹ്‍മാൻറെ ഭാര്യ റൗഫീന അറസ്റ്റിൽ.കേസിലെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് റൗഫീനയുടെ അറസ്റ്റ്. കൊണ്ടോട്ടിയിലെ വീട്ടിലെത്തിയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. അതെസമയം അനുവിൻറെ കൊലപാതകത്തെക്കുറിച്ച് റൗഫീനയ്ക്ക് അറിവുണ്ടായിരുന്നു എന്ന നി​ഗമനത്തിലാണ് പൊലീസ്. അനുവിനെ കൊലപ്പെടുത്തിയ ശേഷം റൗഫീനയെ ഏൽപ്പിച്ചിരുന്ന മോഷണ സ്വർണം വിറ്റ പണം പൊലീസ് കണ്ടെടുത്തു. റിമാൻഡിലുളള പ്രതി മുജീബ് റഹ്‍മാനെ വിശദമായി ചോദ്യം ചെയതതിലൂടെയാണ് കേസിൽ റൗഫീനയുടെ പങ്ക് അന്വേഷണ സംഘത്തിന് വ്യക്തമായത്.

അനുവിനെ കൊലപ്പെടുത്തിയ ശേഷം കൈക്കലാക്കിയ സ്വർണം വിറ്റ് 1,43000 രൂപയാണ് മുജീബിന് കിട്ടിയത്. ആദ്യം ചോദ്യം ചെയ്യലിൽ സ്വർണം വിറ്റ പണം ചീട്ടുകളിക്കായി ഉപയോഗിച്ചു എന്നാണ് മുജീബ്  പറ‍ഞ്ഞത്.എന്നാൽ പിന്നീട് കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് സ്വർണ്ണം വിറ്റ പണം ഭാര്യ റൗഫീനയെ ഏൽപ്പിച്ചതായി വ്യക്തമായത്. പണം ഉപയോഗിച്ച് കാർ വാങ്ങിക്കാൻ ഇരുവരും ശ്രമിച്ചിരുന്നു. കഴിഞ്ഞ 16ന് മുജീബ് അറസ്റ്റിലായതോടെ ഇവരുടെ പദ്ധതികൾ തെറ്റുകയായിരുന്നു. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ പണം റൗഫീന കൂട്ടുകാരിയെ ഏൽപ്പിക്കുകയായിരുന്നു.

കൂട്ടുകാരിക്ക് കൈമാറിയ പണം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്ന റൗഫീന, മുജീബിന് ചെറിയ കയ്യബദ്ധം പറ്റിയെന്ന തരത്തിലാണ് നാട്ടുകാർക്കിടയിൽ പ്രചരിപ്പിച്ചത്. സ്വർണം മോഷ്ടിച്ച വിവരമൊന്നും ആരേയും അറിയിച്ചില്ല. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ റൗഫീനയെ റിമാൻഡ് ചെയ്തു. ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്താൽ അനുവിൻറെ സ്വർണ മാലയും മോതിരവും കണ്ടെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. മാർച്ച് 11നാണ് അനു കൊല്ലപ്പെട്ടത്. വാളൂരിലെ വീട്ടിൽ നിന്ന് പോയ അനുവിനെ പ്രതി ബൈക്കിൽ ലിഫ്റ്റ് നൽകി വാളൂരിലെ തോട്ടിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു.

 

Arrest Kozhikode News Permbra Anu murder case mujeeb rahman