ഡ്രൈ ഡേയിലും സ്റ്റാർ ഹോട്ടലുകളിൽ മദ്യം വിളമ്പാൻ അനുമതി, സ്റ്റാർ ഹോട്ടലിന് പ്രേത്യക ലൈസെൻസ്

ഹോട്ടലിൽ നടത്തുന്ന പാർട്ടികൾ, സമ്മേളന പരിപാടികൾ എന്നിവയുമായി ബന്ധപെട്ടു ലൈസെൻസ് എടുക്കാം. 50,000 രൂപ ഫീസ് അടയ്ക്കണം. ടൂറിസം മേഖലയുടെ ദീർഘകാല ആവശ്യമാണ് മദ്യനയത്തിൽ ഉൾപ്പെടുത്തിയത്.

author-image
Anitha
New Update
hrewh

തിരുന്തപുരം : ഡ്രൈ ഡേകളിൽ പ്രേത്യക ഫീസ് ഈടാക്കി മദ്യം വിളമ്പാൻ സ്റ്റാർ ഹോട്ടലുകൾക്ക് അനുമതി നൽകുന്നതിന് പുതിയ മദ്യ നയത്തിൽ വ്യവസ്ഥ. ഹോട്ടലിൽ നടത്തുന്ന പാർട്ടികൾ, സമ്മേളന പരിപാടികൾ എന്നിവയുമായി ബന്ധപെട്ടു ലൈസെൻസ് എടുക്കാം. 50,000 രൂപ ഫീസ് അടയ്ക്കണം. ടൂറിസം മേഖലയുടെ ദീർഘകാല ആവശ്യമാണ് മദ്യനയത്തിൽ ഉൾപ്പെടുത്തിയത്. എന്നാൽ ഒന്നാം തിയ്യതിയിലെ ഡ്രൈ ഡേ പൂർണമായി എടുത്തു കളയണമെന്ന ആവശ്യം അംഗീകരിച്ചില്ല. 2024-25 സാമ്പത്തിക വർഷത്തേക്കുള്ള മദ്യ നയത്തിന് മന്ത്രി സഭ അംഗീകാരം നൽകി.

ത്രീ സ്റ്റാർ ക്ലാസ്സിഫിക്കേഷനോ അതിനു മുകളിലോ ഉള്ള ഹോട്ടലുകൾക്ക് മാത്രമാണ് പ്രേത്യക ലൈസെൻസ് അനുവദിക്കുക. നിലവിൽ ബാർ ലൈസെൻസ് ഇല്ലാത്ത ഹോട്ടലുകൾക്ക് ആവശ്യത്തിനായി ഒറ്റ ദിവസത്തേക്ക് ലൈസെൻസ് എടുക്കാം. ഇന്ത്യൻ രജിസ്റ്റർ ഓഫ് ഷിപ്പിംഗ് ക്ലാസ്സിഫിക്കേഷനിലുള്ള ഉൾപ്പെട്ട ടൂറിസം കപ്പലുകൾക്കുള്ള മദ്യം വിളമ്പാനുള്ള ലൈസെൻസ് വാർഷിക അടിസ്ഥാനത്തിൽ നൽകും. കൊച്ചി കേന്ദ്രികരിച്ചുള്ള പത്തോളം കപ്പലുകൾക്ക് പ്രയോജനം ലഭിക്കും. ഹോട്ടലുകൾക്ക് ഗുണകരമായ നിർദേശങ്ങൾ പുതിയ മദ്യ നയത്തിൽ ഉണ്ടെങ്കിലും കല്ല് ഷാപ്പുകളുടെ ദുര പരിധി കുറയ്ക്കണമെന്ന് മേഖലയിലെ തൊളിലാളി സംഘടനയുടെ ആവശ്യം നയത്തിൽ ഉൾപ്പെടുത്തിയില്ല. ആരാധനാലയങ്ങളിലും വിദ്യാഭ്യാസ സ്ഥാപങ്ങളിലും നിന്നുമുള്ള 400 മീറ്റർ ദൂര പരിധി തുടരും.

ബാറുകളുടെ ലൈസെൻസ് ഫീസ് വർധിപ്പിച്ചിട്ടില്ല എന്നാണ് വിവരം. കഴിഞ്ഞ വർഷത്തേക്ക് തയ്യാറാക്കിയ കരട് നയമാണ് ചില ഭേദഗതികളോടെ ഇപ്പോൾ അംഗീകരിച്ചത്.

state government kerala liqour policy case