തിരുവനന്തപുരം ആറ്റുകാലില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ വനം വകുപ്പ് ഉദ്യോഗസ്ഥന്‍ മരിച്ചു. രജികുമാരന്‍ നായര്‍ (50) ആണ് ചികിത്സയിലിരിക്കേ മരിച്ചത്. ഇക്കഴിഞ്ഞ 11നായിരുന്നു അപകടം. രജികുമാരന്‍ നായര്‍ ഓടിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് ബൈക്കില്‍ ഇടിക്കുകയായിരുന്നു.
രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴി ആറ്റുകാലിന് സമീപം വെച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ രജിയെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കേ ഇന്ന് മരണപ്പെടുകയായിരുന്നു.
മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.