/kalakaumudi/media/media_files/tL3v2pniOKykf84SNSgd.jpg)
കോഴിക്കോട്: കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങി ആരോഗ്യപ്രവര്‍ത്തകരുടെ ജീവന്‍ രക്ഷിച്ചതിന് കള്ളിയെന്ന് വിളിച്ച് ആക്ഷേപിക്കുന്നതായി മുന്‍ ആരോഗ്യമന്ത്രിയും വടകര ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ കെ ശൈലജ. 1500 രൂപക്ക് മാത്രം പിപിഇ കിറ്റ് ലഭിക്കുന്ന സമയത്ത് 15,000 കിറ്റുകള്‍ വാങ്ങി. വൃത്തികെട്ട നിലയിലാണ് വ്യക്തിഹത്യ നടത്തുന്നത്. എന്റെ ജീവിതം തുറന്ന പുസ്തകമാണ്. വ്യക്തിഹത്യയെ നിയമപരമായി നേരിടും. ജനങ്ങളുടെ കോടതിയില്‍ തുറന്നുകാട്ടുമെന്നും കെ കെ ശൈലജ പറഞ്ഞു.