പെരുമ്പാവൂർ ജയ് ഭാരത് കോളേജ് വിദ്യാർത്ഥികൾ നിലവ് ക്യാമ്പ് നടത്തി

ജയ് ഭാരത് കോളേജ് വിദ്യാർത്ഥികൾ നിലവ് ക്യാമ്പ് നടത്തി.സാമൂഹിക പ്രവർത്തക വിഭാഗത്തിന്റെ കോളേജിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ( മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്)സപ്തദിന ഗ്രാമീണ സഹവാസ പഠന ക്യാമ്പ് നിലവ് നടത്തിയത്.

author-image
Shyam
Updated On
New Update
WhatsApp Image 2025-10-08 at 9.46.45 PM-1

കൊച്ചി : പെരുമ്പാവൂർ ജയ് ഭാരത് കോളേജ് വിദ്യാർത്ഥികനിലവ്ക്യാമ്പ്നടത്തി.സാമൂഹിക പ്രവർത്തക വിഭാഗത്തിന്റെ കോളേജിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ( മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്)സപ്തദിന ഗ്രാമീണ സഹവാസ പഠന ക്യാമ്പ് നിലവ് നടത്തിയത്. വട്ടവട പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന ക്യാമ്പ് വട്ടവട പഞ്ചായത്ത് പ്രസിഡന്റ് ഗണപതി അമ്മാൾ ഉദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വി.കെ ഷാജി മുഖ്യ പ്രഭാഷണംനടത്തി. പഞ്ചായത്ത് വൈസ്.പ്രസിഡന്റ് മനോഹരൻ, പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ, മുൻ വൈസ് പ്രസിഡന്റ് വേലായുധൻ, സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ഡിസ്ട്രിക്റ്റ് പ്രോഗ്രാം ഓഫീസർ അഖിൽ സദാശിവൻ, ഓപ്പറേഷൻ മാനേജർ പി.കെ സാബു, ജയ് ഭാരത് കോളേജ് ചെയർമാൻ എ.എം കരീം,പ്രിൻസിപ്പൽ പ്രൊ. എം.എസ് ഷാജഹാൻ, സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ. ദീപ്‌തി രാജ് തുടങ്ങിയവർസംസാരിച്ചു. അധ്യാപകരായ പി.എൻ നസർബാൻ,നിഖിൽ സാം എബ്രഹാം,രശ്‌മി ജോൺ,സി.എസ് ദേവിക,കെസിയ മത്തായി, തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

സാമ്പത്തിക വിദ്യാഭ്യാസ ആരോഗ്യ അവലോകന സർവേ, അംഗൻവാടി ശുചീകരണം, ലഹരിക്ക് എതിരെ കമ്മ്യൂണിറ്റി ബോധവൽക്കരണ ക്ലാസുകൾ, തെരുവ് നാടകം, അവബോധ പ്രമേയ നൃത്തം, വിവേകാനന്ദ മെഡിക്കൽ മിഷനോട് സഹകരിച്ചുകൊണ്ട് സൗജന്യ മെഡിക്കൽ ക്യാമ്പ് തുടങ്ങിയവയാണ് ക്യാമ്പിന്റെ പ്രധാന ആകർഷണങ്ങൾ.

Perumbavoor jai bharath college free medical camp