/kalakaumudi/media/media_files/2025/12/18/pet-show-2025-12-18-18-59-46.jpg)
കൊച്ചി : കലൂരിലെ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിൽ ഓമന മൃഗങ്ങളെ അണിനിരത്തിയ പെറ്റ് ഷോയിൽ റിപ്പോർട്ട് തേടി വനംവകുപ്പ്. സോഷ്യൽ ഫോറസ്റ്റട്രി വിഭാഗമാണ് റിപ്പോർട്ട് തേടിയത്. കുട്ടികളെ ആനപ്പുറത്ത് കയറ്റിയതിനും സ്കൂൾ പ്രിൻസിപ്പൽ വിശദീകരണം നൽകണം. ഷെഡ്യൂൾഡ് വിഭാഗത്തിൽപ്പെട്ട മൃഗങ്ങളെ സ്കൂളിൽ എത്തിച്ചിട്ടുണ്ടെങ്കിൽ നടപടി ഉണ്ടായേക്കും.കഴിഞ്ഞ ദിവസമാണ് കലൂർ ഗ്രീറ്റസ് പബ്ലിക് സ്കൂളിൽ പെറ്റ് ഷോ സംഘടിപ്പിച്ചത്. വളർത്തു മൃഗങ്ങളെ അടുത്തറിയാനുള്ള ഒരുഅവസരമായാണ് പെറ്റ് ഷോ സംഘടിപ്പിച്ചിരുന്നത്. ഇതിന്റെ ഭാഗമായി ആനയുൾപ്പടെയുള്ള മൃഗങ്ങളെ സ്കൂളിൽ എത്തിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം ആനയുടെ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. ആനയ്ക്ക് പുറമേ കുതിര, എലി വർഗത്തിൽപ്പെട്ട ഹാംസ്റ്റർ, ആമ, ഇഗ്വാന, പൂച്ചകൾ, നായ്‌ക്കൾ, വർണ്ണമത്സ്യങ്ങൾ എന്നിവയും പെറ്റ് ഷോയിൽ ഉൾപ്പെടുത്തിയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
