എഡിജിപി എം ആര്‍ കുമാറിനെതിരായി നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഒന്ന് ആണ് ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്. പൂരം കലങ്ങിയതിന് പിന്നിലെ എഡിജിപിയുടെ ഇടപെടല്‍ അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം

author-image
Prana
New Update
mr ajith kumar adgp

തൃശ്ശൂര്‍ പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട് എഡിജിപി എം ആര്‍ കുമാറിനെതിരായി നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു കോടതി. തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഒന്ന് ആണ് ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്. പൂരം കലങ്ങിയതിന് പിന്നിലെ എഡിജിപിയുടെ ഇടപെടല്‍ അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.കോണ്‍ഗ്രസ് നേതാവ് വി ആര്‍ അനൂപ് ആണ് ഹര്‍ജി നല്‍കിയത്. എഡിജിപി എം ആര്‍ അജിത്കുമാറിനെ കേസില്‍ പ്രതിചേര്‍ക്കാത്ത പശ്ചാത്തലത്തിലാണ് ഹര്‍ജി. എഡിജിപിയുടെ വീഴ്ച ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം തൃശൂര്‍ പൂരം കലക്കല്‍ സംഭവത്തില്‍ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല.
തൃശൂര്‍ ടൗണ്‍ പോലീസ് ആണ് കേസ് എടുത്തിട്ടുള്ളത്. അതേസമയം പൂരം കലക്കിയില്ലെന്ന വാദവുമായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം എത്തിയിരുന്നു. . തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്നും ആകെ സംഭവിച്ചത് വെടിക്കെട്ട് അല്‍പം വൈകി എന്നതാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിന്റെ പേരാണോ പൂരം കലക്കല്‍ എന്നും അദ്ദേഹം ചോദിച്ചിരുന്നു.

ADGP Ajith Kumar petition court