തോമസ് ഐസക്കിന്റെ നിയമനം ചോദ്യം ചെയ്യുന്ന ഹർജി തള്ളി

മുൻമന്ത്രി ഡോ.തോമസ് ഐസക്കിനെ വിജ്ഞാനകേരളം പദ്ധതി ഉപദേഷ്ടാവായി നിയമിച്ചത് ചോദ്യം ചെയ്യുന്ന ഹർജി ഹൈക്കോടതി തള്ളി

author-image
Devina
New Update
T._M._Thomas_Isaac


കൊച്ചി:മുൻമന്ത്രി ഡോ.തോമസ് ഐസക്കിനെ വിജ്ഞാനകേരളം പദ്ധതി ഉപദേഷ്ടാവായി നിയമിച്ചത് ചോദ്യം ചെയ്യുന്ന ഹർജി ഹൈക്കോടതി തള്ളി .ഉപദേഷ്ടാവിനെ നിയമിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും പ്രതിഫലം വാങ്ങാതെയാണ് തോമസ് ഐസക് ഉപദേശകനായി പ്രവർത്തിക്കുന്നതെന്ന്എം കോടതി ചൂണ്ടിക്കാട്ടി .ഹർജി ഫയൽ ചെയ്ത തിരുവനന്തപുരം സ്വദേശി പായിചറ നവാസിന്റെ ഉദ്ദേശ്യശുദ്ധിയേയും കോടതി ചോദ്യം ചെയ്തു .അഡ്വ .അഞ്ജലിമേനോനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചാണ് കോടതി വിഷയം പരിശോധിച്ചത്.തോമസ് ഐസക്കിന് കേസിൽ കക്ഷിചേർന്ന് സത്യവാങ്മൂലം ഫയൽ ചെയ്യേണ്ടിവന്നത് ദൗർഭാഗ്യകരമായെന്നുംകോടതി പറഞ്ഞു .അമിക്കസ് ക്യൂറി വിഷയം കൃത്യമായികൈകാര്യം ചെയ്തതിനാൽ മാത്രം ഹർജിക്കാരന് പിഴ ചുമത്തുന്നത് ഒഴിവാക്കുകയാണെന്നും കോടതി വ്യക്തമാക്കി .പ്ലാനിങ് ആൻഡ് ഇക്കണോമിക് അഫയേഴ്‌സ് (ഡിവലപ്മെന്റ് ആൻഡ് ഇന്നവേഷൻ )ഡിപാർട്ട് മെന്റ്  2024  ഡിസംബർ 12  നാണ് വിജ്ഞാനകേരളം ഉപദേഷ്ടാവായി തോമസ് ഐസക്കിനെ നിയമിച്ചു ഉത്തരവിടുന്നത് .ഇത്തരമൊരു ഡിപ്പാർട്മെന്റ് ഇല്ലെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി .നിയമനം നടത്താൻ എക്സ് ഒഫീഷ്യോ സെക്രട്ടറിക്ക് അധികാരമില്ലെന്നും വിശദീകരിച്ചു .എന്നാൽ മലയാളത്തിൽനിന്ന് ഇംഗ്ലീഷിലേക്ക് തർജമ ചെയ്തപ്പോഴുണ്ടായ തെറ്റാണ് വകുപ്പിന്റെ കാര്യത്തിൽ ആശയക്കുഴപ്പത്തിന് കാരണമായതെന്ന് അഡ്വക്കേറ്റ് ജനറൽ വിശദീകരിച്ചത് കോടതി അംഗീകരിച്ചു .ഡ്രൈവറുടെ വേതനം ,ഇന്ധനച്ചിലവ് എന്നിവ മാത്രമാണ് തോമസ് ഐസക്കിന് നൽകുന്നതെന്ന് സർക്കാർ അറിയിച്ചു.  

thomas issac