/kalakaumudi/media/media_files/2026/02/26/vellappally-2026-02-26-16-18-25.jpg)
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി. വെള്ളാപ്പളളി നടേശനെതിരെ ആത്മഹത്യ പ്രേരണ, അഴിമതി എന്നീ ആരോപണങ്ങളും കേസുകളും ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.ശ്രീനാരായണ ധർമ പ്രബോധന ട്രസ്റ്റാണ് ഹർജിക്കാർ. വെള്ളാപ്പള്ളിയുടെ പത്മപുരസ്‌കാരത്തിൽ തുടർനടപടികൾ തടയണമെന്നും ഹർജിയിൽ പറയുന്നു. പത്മ പുരസ്‌കാരങ്ങൾ ആർക്കൊക്കെ നൽകണമെന്നത് സംബന്ധിച്ച് നേരത്തെ തന്നെ രൂപരേഖയുണ്ട്. ഇത്തരം കേസുകൾ വന്നപ്പോൾ തന്നെ സുപ്രീം കോടതി മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതെല്ലാം മറികടന്നാണ് കേന്ദ്രസർക്കാർ വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ പ്രഖ്യാപിച്ചതെന്നും ഹർജിയിൽ പറയുന്നു.മാരാരിക്കുളത്ത് ഒരാൾ ആത്മഹത്യ ചെയ്ത കേസിൽ വെളളാപ്പള്ളി നടേശൻ നാലാം പ്രതിയാണ്. അതുപോലെ വിജിലൻസ് അന്വേഷിക്കുന്ന നിരവധി കേസുകളിൽ അദ്ദേഹം പ്രതിയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരമൊരു പശ്ചാത്തലമുളള ഒരാളുടെ കാര്യം പരിശോധിക്കാതെയാണ് കേന്ദ്രസർക്കാർ രാജ്യത്തെ പരമോന്നത പുരസ്‌കാരങ്ങളിലൊന്നായ പത്മഭൂഷൺ നൽകാൻ തീരുമാനിച്ചത്. ഈ സാഹചര്യത്തിൽ തുടർനടപടികൾ തടയണമെന്നാണ് ഹർജിയിലെ ആവശ്യം.
ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതിയിലുള്ള ബെഞ്ച് ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് തേടി. ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റുകയും ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
