സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സര്‍വേക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

സംസ്ഥാന സർക്കാരിന്റെ നവകേരള സർവേക്കെതിരെ ഹൈക്കോടതിയിൽ ഹർജി.കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും

author-image
Devina
New Update
navakeralam

കൊച്ചി: സംസ്ഥാന സർക്കാരിന്റെ നവകേരള സർവേക്കെതിരെ ഹൈക്കോടതിയിൽ ഹർജി.

കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

 ജനുവരി മാസത്തിലാണ് നവ കേരള സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം ആരംഭിക്കുന്നത്.

പൊതു ഖജനാവിന്റെ ദുർവിനിയോഗവും നിയമവിരുദ്ധമായി സർക്കാർ ഫണ്ട് ഉപയോഗിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കുകയുമാണ് ലക്ഷ്യമെന്ന് ഹർജിയിൽ ആരോപിക്കുന്നു. 

ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും.

സർക്കാരിന്റെ വികസന നേട്ടങ്ങൾ പ്രചരിപ്പിക്കുന്നതിനും വികസന നിർദേശങ്ങളും ആശയങ്ങളും ജനങ്ങളിൽനിന്ന് സമാഹരിക്കുന്നതിനുമാണ് സർവേ.

പരിശീലനം നേടിയ അയ്യായിരത്തോളം വൊളന്റിയർമാരാണ് ഗൃഹ സന്ദർശനം നടത്തുന്നത്.

ആദ്യഘട്ടമായി വാർഡുകളിലെ പ്രമുഖ വ്യക്തികളുടെ വീടുകളിലാണ് സന്ദർശനം. കിട്ടിയ വിവരങ്ങൾ ക്രോഡീകരിച്ച് ഫെബ്രുവരി 28 നകം കൈമാറും.