നടന്‍ സിദ്ദിഖിനും സംവിധായകന്‍ രഞ്ജിത്തിനുമെതിരെ കേസെടുക്കണം; കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി

തന്റെ മകളുടെ പ്രായത്തിലുള്ള പെണ്‍കുട്ടിയുടെ സങ്കടം കണ്ടാണ് പരാതി നല്‍കാന്‍ തീരുമാനിച്ചത്. ഇരകളെയോ ആരോപണ വിധേയരെയോ ഒരുപരിചയവുമില്ല. രാത്രി എഴുതി ഞായരാഴ്ച രാവിലെ തന്നെ പരാതി കൊടുത്തു. സിനിമാരംഗത്തെ ആരെയും അറിയില്ല. വ്യക്തിതാത്പര്യങ്ങളൊന്നുമില്ലെന്നും പരാതിക്കാരന്‍ വ്യക്തമാക്കി.

author-image
Web Desk
Updated On
New Update
siddique case
Listen to this article
0.75x 1x 1.5x
00:00 / 00:00

ശ്യാം കൊപ്പറമ്പില്‍ 

കൊച്ചി: ലൈംഗിക പീഡനത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖിനും സംവിധായകന്‍ രഞ്ജിത്തിനുമെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി. വൈറ്റില സ്വദേശി ടി.പി.അജികുമാറാണ് ഞായറാഴ്ച രാവിലെ രണ്ട് വ്യത്യസ്ത പരാതികള്‍ സമര്‍പ്പിച്ചത്. തന്നെ സിദ്ദിഖ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ഇര തന്നെ ചാനലുകളില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പ്ലസ്ടൂ കഴിഞ്ഞ സമയത്താണ് പീഡനമെന്ന് പറഞ്ഞ സാഹചര്യത്തിലും പോക്സാ കേസിന്റെ സാധ്യതയുണ്ടെന്നും കേസെടുത്ത് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

ഹോട്ടലില്‍ വച്ച് സിദ്ദിഖ് ദേഹത്ത് പിടിച്ചപ്പോള്‍ തട്ടിമാറ്റി പീഡനശ്രമത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ടെന്ന് നടി തന്നെ ചാനലുകളില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും സിദ്ദിഖിനെതിരെ കേസെടുക്കണമെന്നും രണ്ടാമത്തെ പരാതിയില്‍ അജികുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തന്റെ മകളുടെ പ്രായത്തിലുള്ള പെണ്‍കുട്ടിയുടെ സങ്കടം കണ്ടാണ് പരാതി നല്‍കാന്‍ തീരുമാനിച്ചത്. ഇരകളെയോ ആരോപണ വിധേയരെയോ ഒരുപരിചയവുമില്ല. രാത്രി എഴുതി ഞായരാഴ്ച രാവിലെ തന്നെ പരാതി കൊടുത്തു. സിനിമാരംഗത്തെ ആരെയും അറിയില്ല. വ്യക്തിതാത്പര്യങ്ങളൊന്നുമില്ലെന്നും പരാതിക്കാരന്‍ വ്യക്തമാക്കി.

actor movie siddique police