പെട്രോള്‍ കുപ്പിക്ക് തീകൊളുത്തി എറിഞ്ഞു; യുവാവ് കസ്റ്റഡിയില്‍

വീടിന്റെ വരാന്തയില്‍ വീണ് പെട്രോള്‍ കത്തിയെങ്കിലും തീപടരാതിരുന്നതിനാല്‍ അപകടമോ പരിക്കോ ഉണ്ടായില്ല. പ്രദീപിന്റെ പരാതിയില്‍ ആലത്തൂര്‍ പെരിങ്ങാട്ടുകുന്ന് സിബിനെതിരെ (24) ആലത്തൂര്‍ പോലീസ് കേസെടുത്തു

author-image
Prana
New Update
as

പെട്രോള്‍ നിറച്ച കുപ്പിക്ക് തീ കൊളുത്തി വീട്ടിലേക്ക് എറിഞ്ഞു. ആലത്തൂര്‍ കാവശ്ശേരി കൊങ്ങാളക്കോട് പ്രദീപിന്റെ വീട്ടില്‍ ചൊവ്വാഴ്ച രാത്രി പത്തേമുക്കാലോടെയായിരുന്നു സംഭവം.
വീടിന്റെ വരാന്തയില്‍ വീണ് പെട്രോള്‍ കത്തിയെങ്കിലും തീപടരാതിരുന്നതിനാല്‍ അപകടമോ പരിക്കോ ഉണ്ടായില്ല. പ്രദീപിന്റെ പരാതിയില്‍ ആലത്തൂര്‍ പെരിങ്ങാട്ടുകുന്ന് സിബിനെതിരെ (24) ആലത്തൂര്‍ പോലീസ് കേസെടുത്തു. ഇയാള്‍ കസ്റ്റഡിയിലാണ്. വ്യക്തിവിരോധത്തിന്റെ പേരിലാണ് യുവാവ് അതിക്രമം നടത്തിയതെന്നാണ് വിവരം.

 

case Attack Alathur custody petrol