അപകടത്തിൽപ്പെട്ട ടാങ്കർലോറി
കിളിമാനൂര്‍: തിരുവനന്തപുരം കിളിമാനൂരില്‍ പെട്രോളുമായി പോയ ടാങ്കര്‍ലോറി മറിഞ്ഞു. അപകടത്തിൽ വാമനപുരം ആറ്റില്‍ പെട്രോള്‍ കലര്‍ന്നു. എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് വന്ന ടാങ്കര്‍ ലോറിയാണ് മണലയത്ത് പച്ചയില്‍ വച്ച് കുഴിയിലേക്ക് മറിഞ്ഞത്. തിങ്കളാഴ്ച പുലർച്ചെ രണ്ടിനായിരുന്നു സംഭവം.
അപകടത്തിൽ എറണാകുളം സ്വദേശികളായ ലോറി ഡ്രൈവർ അനുരാജ് ക്ലീനര്‍ ബിനു എന്നിവർക്ക് പരിക്കേറ്റു. ഇരുവരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുഴിയിലേക്ക് മറിഞ്ഞതിനെ തുടര്‍ന്ന് ടാങ്കറില്‍ നിന്ന് പെട്രോള്‍ ചെറുതായി ലീക്ക് ചെയ്യുന്നുണ്ടായിരുന്നു. റോഡിന് സമീപത്തോടെ ഒഴുകുന്ന തോട്ടില്‍ പൊട്രോള്‍ കലരുകയും അതുവഴി വാമനാപുരം ആറ്റിലേക്ക് പെട്രോള്‍ കലര്‍ന്ന വെള്ളം എത്തുകയുമായിരുന്നു. ലോറി ഉയര്‍ത്തിയ ശേഷം ഒന്നുകില്‍ ടാങ്കര്‍ ലോറിയില്‍ നിന്നും നീക്കം പെട്രോൾ ചെയ്യാനാണ് ഇപ്പോഴത്തെ ശ്രമം. അല്ലെങ്കില്‍ ടാങ്കറില്‍ നിന്നും ഇന്ധനം മറ്റൊരു ടാങ്കറിലേയ്ക്ക് മാറ്റാനുള്ള മുന്നോരുക്കവും നടത്തുന്നുണ്ട്.