/kalakaumudi/media/media_files/2025/11/16/suicide-election-2025-11-16-13-48-38.jpg)
തിരുവനന്തപുരം :ആർ എസ് എസ് പ്രവർത്തകൻ ആനന്ദിന്റെ മരണത്തിൽ ബി ജെ പി നേതൃത്വത്തെ ആകെ പ്രതിക്കൂട്ടിലാക്കികൊണ്ടുള്ള ഫോൺ സംഭാഷണം പുറത്തു വന്നു .
ഇതോടുകൂടി , ആനന്ദിനെ വ്യക്തിപരമായി അറിയില്ലെന്നും പേര് ഒരുഘട്ടത്തിലും പട്ടികയിലില്ലായിരുന്നെന്നുമുള്ള ബി ജെ പി നേതൃത്വത്തിന്റെ വിശദീകരണം പൊളിയുകയാണ് .
ആനന്ദ് സംഘപരിവാറിന്റെ സജീവ പ്രവർത്തകൻ ആയിരുന്നു എന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും പുറത്തു വന്നിരിക്കുകയാണ് .
കഴിഞ്ഞ സിഎഎ പ്രക്ഷോഭകാലത്ത് അതിനെതിരായി ബിജെപി നടത്തിയ പരിപാടിയിൽ ആനന്ദ് പ്രസംഗിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
സ്ഥാനാർഥി നിർണ്ണയത്തിൽ നിന്നും തന്നെ ഒഴിവാക്കിയെന്ന പരാതി ഉന്നയിച്ചുകൊണ്ടാണ് തിരുമല ജയ്‌നഗർ സരോവരത്തിൽ ആനന്ദ് കെ. തമ്പി(39) ശനിയാഴ്ച വൈകിട്ട് വീടിന്റെ പുറകിലെ ഷെഡിൽ തൂങ്ങി മരിച്ചത് .
പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും 5 മണിയോടെ മരണം സ്ഥിതീകരിക്കുകയായിരുന്നു .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
