പോക്കറ്റിൽ വെച്ചിരുന്ന ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു

author-image
Anagha Rajeev
Updated On
New Update
d

കാസർകോട് : കാസർകോട് കള്ളാറിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. കള്ളാർ സ്വദേശി പ്രജിൽ മാത്യൂവിനാണ് പൊള്ളലേറ്റത്. കൈക്കും, കാലിനും പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ ഉപയോഗിച്ചിരുന്ന OPPO A5S ഫോൺ ആണ് പൊട്ടിത്തെറിച്ചത്. പാന്റിന്റെ പോക്കറ്റിൽ വെച്ചിരുന്ന ഫോൺ പെട്ടെന്ന് ചൂടായി പൊട്ടിത്തെറിക്കുകയായിരുന്നു.

phone exploid