/kalakaumudi/media/media_files/2025/12/22/sadhya-2025-12-22-11-11-49.jpg)
ശബരിമല: ശബരിമല തീർഥാടകർക്ക് അന്നദാനമായി ഞായറാഴ്ച മുതൽ കേരള സദ്യ വിളമ്പിത്തുടങ്ങി.
പരിപ്പ്, സാമ്പാർ, രസം, അവിയൽ, അച്ചാർ, തോരൻ, പപ്പടം, പായസം എന്നി വിഭവങ്ങളോടെയാണ് സദ്യ.
അവിയലും തോരനും എന്നത് ഓരോ തവണയും മാറും.മോര്, രസം അല്ലെങ്കിൽ പുളിശേരി എന്നിവയിൽ ഏതെങ്കിലും ഒരു വിഭവമായിരിക്കും വിളമ്പുക.
ഓരോ ദിവസവും ഓരോ തരം പായസമുണ്ടാകും. ഒന്നിടവിട്ട ദിവസങ്ങളിലാകും കേരളീയ സദ്യ വിളമ്പുക.
ഒന്നിടവിട്ട ദിവസങ്ങളിൽ സദ്യയും പുലാവും മാറി മാറി വിളമ്പും.
ഞായറാഴ്ച പകൽ 12ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഒ ജി ബിജു സദ്യ വിളമ്പി ഉദ്ഘാടനം ചെയ്തു.
സ്റ്റീൽ പ്ലേറ്റിലാണ് സദ്യ വിളമ്പുന്നത്.സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നതിലെ താമസംമൂലമാണ് സദ്യ നൽകുന്നത് വൈകിയതെന്ന് എക്സിക്യൂട്ടീവ് ഓഫീസർ പറഞ്ഞു.
കേരളസദ്യയുടെ രുചി തീർഥാടകർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബോർഡ് തീരുമാനം എടുത്തത്.
ദിവസവും ഉച്ചയ്ക്ക് അയ്യായിരത്തിലധികം പേർക്കാണ് സദ്യ ഒരുക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
