/kalakaumudi/media/media_files/2025/12/30/homeo-2025-12-30-15-07-32.jpg)
ആലപ്പുഴ: പൊതുമേഖല ഹോമിയോ മരുന്നു നിർമ്മാണസ്ഥാപനമായ ഹോംകോയിൽ ഒരു മാസമായി ഗുളികനിർമ്മാണം നിലച്ചു.
ഗുളിക നിർമ്മിക്കാൻ ഉപയോഗിച്ച ലാക്‌ടോസ് ഉൾപ്പെടെയുള്ള അസംസ്‌കൃത വസ്തുക്കൾക്കു ഗുണനിലവാരം ഇല്ലാത്തതിനാൽ മരുന്നുകൾ കേടായതോടെയാണ് ഉൽപാദനം നിലച്ചത്.
നൂറിലേറെ സർക്കാർ ഹോമിയോ ഡിസ്‌പെൻസറികളിലേക്ക് അയച്ച ഗുളികകൾ പൂപ്പൽ ബാധിച്ചു കേടായതിനെ തുടർന്നു തിരിച്ചയച്ചു.
ഇതു ഡിസ്‌പെൻസറികളുടെ ദൈനംദിന പ്രവർത്തനത്തെ ബാധിച്ചിരിക്കുകയാണ്. അതേസമയം ആന്ധ്രപ്രദേശിൽ നിന്നുളള 14 കോടിയുടെ ഓർഡർ വിതരണം ചെയ്യാനുള്ള തിരക്കായതിനലാണ് ഗുളിക ഉൽപാദനം തൽക്കാലം നിർത്തിവച്ചതെന്ന് ഹോം കോ എം.ഡി.ഡോ.ശോഭ ചന്ദ്രൻ പറഞ്ഞു.
മുൻ വർഷങ്ങളിൽ 5 കോടിയിൽ താഴെ മാത്രം ഓർഡറുകൾ ലഭിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ 14 കോടിയുടെ ഓർഡർ ലഭിച്ചു ആദ്യഘട്ടത്തിൽ ഓയിൽ, ഓയിന്റ്‌മെന്റ് മദർ ടിങ്ചർ തുടങ്ങിയവയാണ് നൽകേണ്ടത്.
അവയുടെ ഉൽപാദനം കൂട്ടുന്നതിനായി ഗുളിക നിർമ്മാണ വിഭാഗത്തിലെ ജീവനക്കാരെ കൂടി ഇവിടേക്കു നിയോഗിച്ചതിനാലാണ് നിർമ്മാണ നിർത്തിയതെന്നും ഡോ.ശോഭ പറഞ്ഞു.
അതിനിടെ തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കഴിഞ്ഞ ഫെബ്രുവരി 21 ന് ആയുഷ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലെ തീരുമാനങ്ങൾ നടപ്പാക്കാത്തതിനെതിരെ ഭരണകക്ഷി യൂണിയൻ വീണ്ടും പണിമുടക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
