പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട് സന്ദര്‍ശിച്ചേക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

യുപിയിലെ മഥുരയില്‍ ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ വയനാടിനെക്കുറിച്ച് സംസാരിച്ചപ്പോള്‍, ദുരിതബാധിതര്‍ക്കുള്ള സഹായധനമായി 5.10 ലക്ഷം രൂപ സ്വരൂപിക്കാനായെന്നും അദ്ദേഹം പറഞ്ഞു.

author-image
Anagha Rajeev
New Update
arif muhammed khan

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് സന്ദര്‍ശിച്ചേക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അന്തിമതീരുമാനം ഉചിത സമയത്തുണ്ടാകുമെന്ന് മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം പറഞ്ഞു.

വയനാടിന്റെ അവസ്ഥ പ്രധാനമന്ത്രിയെ നേരിട്ടു ബോധ്യപ്പെടുത്തി. കേരളത്തിന്റെ മാത്രം ദുഃഖമല്ല വയനാട്. യുപിയിലെ മഥുരയില്‍ ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ വയനാടിനെക്കുറിച്ച് സംസാരിച്ചപ്പോള്‍, ദുരിതബാധിതര്‍ക്കുള്ള സഹായധനമായി 5.10 ലക്ഷം രൂപ സ്വരൂപിക്കാനായെന്നും അദ്ദേഹം പറഞ്ഞു.

modi governor arif muhammed khan