നാക്ക് വാടകയ്ക്ക് കൊടുക്കരുതെന്ന് പിണറായി

പറഞ്ഞത് സത്യസന്ധമായ കണക്ക്. വസ്തുത പറയാനാണ് ശ്രമിച്ചത്. കരിപ്പൂർ വഴി കടത്തുന്ന സ്വർണത്തിന്റെ കണക്ക് ആ ജില്ലയ്ക്ക് എതിരെയല്ലെന്ന് പിണറായി പറഞ്ഞു.

author-image
Anagha Rajeev
New Update
CM PINARAYI ON WAYANAD LANDSLIDE DISASTER FUND RAW

കോഴിക്കോട്: ഏതെങ്കിലും മതത്തെയോ, ജില്ലയയെ തന്റെ അഭിമുഖത്തിൽ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഏറ്റവും കുടുതൽ സ്വർണം പിടിച്ചത് കരിപ്പൂരിലാണ്. പറഞ്ഞത് സത്യസന്ധമായ കണക്ക്. വസ്തുത പറയാനാണ് ശ്രമിച്ചത്. കരിപ്പൂർ വഴി കടത്തുന്ന സ്വർണത്തിന്റെ കണക്ക് ആ ജില്ലയ്ക്ക് എതിരെയല്ലെന്ന് പിണറായി പറഞ്ഞു. കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റി നിർമ്മിച്ച എകെജി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു പിണറായി.

നമ്മുടെ രാജ്യത്തെ ബഹുഭൂരിപക്ഷവും മതനിരപേക്ഷമായി ചിന്തിക്കുന്നവരാണ്. അവർ വർഗീയയതയ്ക്ക് അടിപ്പെട്ടവരല്ല. വർഗീയതയ്ക്ക് അടിപ്പെട്ടവർ ചെറുന്യൂനപക്ഷമാണ്. ആവിഭാഗത്തെ ഒറ്റപ്പെടുത്തണമെന്നാണ് എല്ലാ കാലത്തും സ്വീകരിച്ച നിലപാട്. അടുത്തിടെ ഒരു അഭിമുഖത്തിൽ ഇവിടെ സർക്കാരുമായുള്ള ബന്ധപ്പെട്ട് പ്രവർത്തനങ്ങളുടെ ഇടയ്ക്ക് സ്വർണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും വന്നു. അതിൽ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തുകളും പ്രതിപാദിച്ചു. കോഴിക്കോട് വിമാനത്താവളമാണെങ്കിലും അത് കരിപ്പൂരിലാണ്. മലപ്പുറം ജില്ലയിലാണ്. അവിടെ പിടിച്ച കേസുകൾ അവിടെയാണ് രജിസ്റ്റർ ചെയ്യുക. മലപ്പുറം ജില്ലയിലുള്ള സ്വർണക്കടത്തുകേസ് മലപ്പുറം ജില്ലയിലാണ് രേഖപ്പെടുത്തുക. ഞാൻ പറഞ്ഞത് സത്യസന്ധമായ കണക്കാണ്. അവിടെ ഒരു ജില്ലയെയോ പ്രദേശത്തെയോ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് പിണറായി പറഞ്ഞു.

സംവിധാനങ്ങളെ തകിടം മറിക്കാനായി അൻവർ പുകമറ സൃഷ്ടിക്കുകയാണ്‌. പിവി അൻവറിന്റെ പരാതിയിൽ അന്വേഷണറിപ്പോർട്ട് വരട്ടെ, എന്നിട്ട് നടപടി സ്വീകരിക്കും. തെറ്റ് ഒരു തരത്തിലും അംഗീകരിക്കില്ല. പൊലീസ നടപടികൾ ശക്തമായി തുടരും. നാട്ടിലെ സംവിധാനങ്ങളെ തകിടം മറിക്കാനുള്ള നീക്കം ആണ് നടക്കുന്നത്. വഴിയിൽ നിന്ന് വിളിച്ചു കൂവിയാലോ ആക്ഷേപങ്ങൾ ചൊരിഞ്ഞാലോ സിപിഎം ആ വഴിക്ക് പോകാറില്ല. ഗൂഡലക്ഷ്യമുള്ളവർക്ക് ആ വഴി പോകാം.

വർഗീയ അജണ്ടയുടെ ഭാഗമായി പുകമറ സൃഷ്ടിക്കാനാണ് അൻവറിന്റെ ശ്രമം. ഏതെങ്കിലും വർഗീയ ശക്തി പിന്നിലുണ്ടെന്ന് കരുതി നാക്ക് വാടകയ്ക്ക് കൊടുക്കരുത്. ആരെ കൂടെ കൂട്ടാനാണോ ശ്രമം, അവർ തന്നെ ആദ്യം തള്ളി പറയുമെന്ന് മുഖ്യമന്ത്രി. അൻവർ ഉന്നയിച്ച ആരോപണങ്ങൾ സർക്കാർ ഗൗരവത്തിൽ എടുത്തിരുന്നു. പരിശോധിക്കാൻ ഡിജിപിക്ക് കീഴിലുള്ള ടീമിനെ നിയോഗിച്ചു. ഇപ്പോൾ അൻവർ രംഗത്തിറങ്ങുന്നത് പ്രത്യേക അജണ്ടയോടെയാണ്. അതിന് പിന്നിലെ താത്പര്യത്തെക്കുറിച്ച് താനിപ്പോൾ പറയുന്നില്ല. വർഗീയ വിദ്വേഷം തിരുകികയറ്റാനുള്ള ശ്രമം നാട് തിരിച്ചറിയണെന്നും മുഖ്യമന്ത്രി പറഞ്ഞു.

pinarayi vijayan