'പിണറായി വിജയനിലെ കമ്മ്യൂണിസ്റ്റുകാരൻ മരിച്ചു'; ഡോക്യുമെന്ററി പിൻവലിച്ച് സംവിധായകൻ  കെ ആർ സുഭാഷ്

ഒരു മനുഷ്യനിലെ കമ്മ്യൂണിസ്റ്റുകാരൻ മരിച്ചുകഴിഞ്ഞാൽ ഇത്തരമൊരു ഡോക്യുമെന്ററിയ്ക്ക് പ്രസക്തിയില്ല. എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ലേബലിലായിരുന്നു ഡോക്യുമെന്ററി പുറത്തിറങ്ങിയത്.

author-image
Anagha Rajeev
New Update
pinarayi
Listen to this article
0.75x1x1.5x
00:00/ 00:00

മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ചുകൊണ്ടുള്ള ഡോക്യുമെന്ററി പിൻവലിച്ച് സംവിധായകൻ കെആർ സുഭാഷ്. പിണറായി വിജയൻ ഒരു സഖാവല്ലെന്ന തോന്നലാണ് ഡോക്യുമെന്ററി പിൻവലിക്കാൻ കാരണമെന്ന് സുഭാഷ് വ്യക്തമാക്കി. യുവതയോട്, അറിയണം പിണറായിയെ എന്ന ഡോക്യുമെന്ററിയാണ് യൂട്യൂബിൽ നിന്ന് നീക്കം ചെയ്തത്.

2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പിണറായി വിജയനെ ബ്രാന്റ് ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഡോക്യുമെന്ററി പുറത്തിറക്കിയത്. യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ എന്താണെന്ന് യുവതലമുറയെ ബോധ്യപ്പെടുത്താനാണ് ഡോക്യുമെന്ററി നിർമ്മിച്ചിരുന്നത് എന്നാൽ പിണറായി ഒരു സഖാവല്ലെന്ന തോന്നലാണ് ഡോക്യുമെന്ററി പിൻവലിക്കാൻ കാരണമെന്നും സുഭാഷ് പറയുന്നു.

ഒരു മനുഷ്യനിലെ കമ്മ്യൂണിസ്റ്റുകാരൻ മരിച്ചുകഴിഞ്ഞാൽ ഇത്തരമൊരു ഡോക്യുമെന്ററിയ്ക്ക് പ്രസക്തിയില്ല. എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ലേബലിലായിരുന്നു ഡോക്യുമെന്ററി പുറത്തിറങ്ങിയത്. മന്ത്രി പി രാജീവ് ആയിരുന്നു 32 മിനുട്ട് ദൈർഘ്യമുള്ള ഡോക്യുമെന്ററിയുടെ സംവിധായകൻ.

cheif minister pinarayi vijayan cm pinarayi vijayan