/kalakaumudi/media/media_files/2025/11/01/whatsapp-2025-11-01-17-31-12.jpeg)
കൊച്ചി : കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കുടിശിക സർക്കാരായി പിണറായി വിജയൻ സർക്കാർ മാറിയെന്ന് :എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ടി.വി. ജോമോൻ പറഞ്ഞു. ക്ഷാമബത്തയുടെ മുൻകാല പ്രാബല്യം നിഷേധിച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് എൻ.ജി.ഒ അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കനാട് കളക്ടറേറ്റ് പടിക്കൽ ക്ഷാമബത്ത ഉത്തരവ് കത്തിച്ച് പ്രതിഷേധധർണ്ണ ഉദ്ഘാടനം ചെയ്തസംസാരിക്കുകയായിരുന്നുഅദ്ദേഹം.
65000 കോടിയോളം രൂപ ജീവനക്കാരിൽ നിന്നും സർക്കാർ പിടിച്ചെടുത്തിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു . ജില്ലാ സെക്രട്ടറി എം.എ എബി അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ ട്രഷറർ ബേസിൽ ജോസഫ് സ്വാഗതം ആശംസിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബേസിൽ വർഗീസ്, എ വൈ എൽദോ, മുരളി കണിശാംപറമ്പിൽ, എച്ച് വിനീത്, ലിജോ ജോണി, റോബി എം പി, എ എൻ സനന്ദ്, ആന്തുലെ അലിയാർ സാഹിബ്, റിന്റ മിൽട്ടൺ, സൂരജ്, രശോബ് കുമാർ , ബെബിൻ കാക്കനാട്ട്, ജോസഫ് ജെൻസൻ ന്യൂനസ്, ബെക്കി ജോർജ്, സോളിൻ പോൾ, ശ്രീനിപ്രസാദ്, അജി പി തോമസ്, ബിനു തുടങ്ങിയവർ സംസാരിച്ചു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
