മുഖ്യമന്ത്രിക്ക് തിരക്ക്; മാര്‍പാപ്പയെ കാണാന്‍ കെ വി തോമസ് വത്തിക്കാനിലേക്ക്

മുഖ്യമന്ത്രിക്കും കെ.വി. തോമസിനും ഉള്‍പ്പെടെ 16 പേര്‍ക്കാണു മാര്‍പാപ്പയെ കാണാന്‍ അവസരം ലഭിച്ചത്. മുഖ്യമന്ത്രി ഇല്ലാത്തതിനാല്‍ അനൗദ്യോഗിക യാത്രയായിട്ടാകും സംഘം വത്തിക്കാനിലേക്ക് പോവുക.

author-image
Biju
New Update
ggy

കൊച്ചി: ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വത്തിക്കാനിലേക്ക് പോകില്ല. മാര്‍ച്ച് നാലിനാണ് മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രിക്ക് ക്ഷണം ലഭിച്ചത്. തിരഞ്ഞെടുപ്പ് തിരക്കുകള്‍ കാരണമാണു മുഖ്യമന്ത്രി വത്തിക്കാനിലേക്ക് പോകാത്തതെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് പറഞ്ഞു. 

മുഖ്യമന്ത്രിക്കും കെ.വി. തോമസിനും ഉള്‍പ്പെടെ 16 പേര്‍ക്കാണു മാര്‍പാപ്പയെ കാണാന്‍ അവസരം ലഭിച്ചത്. മുഖ്യമന്ത്രി ഇല്ലാത്തതിനാല്‍ അനൗദ്യോഗിക യാത്രയായിട്ടാകും സംഘം വത്തിക്കാനിലേക്ക് പോവുക. മുഖ്യമന്ത്രിയുടെ അന്വേഷണം മാര്‍പാപ്പയെ അറിയിക്കുമെന്നും കേരളത്തിന് ഇത് അഭിമാന നിമിഷമാണെന്നും കെ.വി. തോമസ് പറഞ്ഞു.

''മുഖ്യമന്ത്രിക്കും എനിക്കും കൂടി ഷേക്ക്ഹാന്‍ഡ് മീറ്റിങ് എന്നാണ് അവര്‍ പറഞ്ഞത്. മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് കാരണം വരില്ലെന്ന് പറഞ്ഞു. പോയി കാണുമ്പോള്‍ കേരളത്തിന്റെയും മുഖ്യമന്ത്രിയുടെയും അന്വേഷണം അറിയിക്കും''  കെ.വി. തോമസ് പറഞ്ഞു. ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യ വാരമോ ആകും കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക എന്നാണ് വിവരം. സ്ഥാനാര്‍ഥി നിര്‍ണയം അടക്കമുള്ള ചര്‍ച്ചകളും പ്രചാരണവും ഉള്ളതിനാലാണ് വത്തിക്കാന്‍ യാത്ര മുഖ്യമന്ത്രി ഉപേക്ഷിച്ചത്.