ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ആശ്വാസ സഹായം നല്‍കണം: അനൂപ് ജേക്കബ്

സംസ്ഥാനത്തെ ആരോഗ്യരംഗം കുത്തഴിഞ്ഞ സ്ഥിതിയിലേക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ എത്തിച്ചിരിക്കുകയാണ്. മിക്ക മെഡിക്കല്‍ കോളേജുകളും മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലും മരുന്ന് ക്ഷാമംകൊണ്ടും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാലും വലയുകയാണ്

author-image
Biju
New Update
anoop

കോട്ടയം മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് മരിച്ച ബിന്ദുവിന്റെ തലയോലപ്പറമ്പിലെ വീട്ടില്‍ കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ അനൂപ് ജേക്കബ് എംഎല്‍എ സന്ദര്‍ശിക്കുന്നു

കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ആശ്വാസ സഹായം നല്‍കണമെന്ന് കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ അനൂപ് ജേക്കബ് എംഎല്‍എ ആവശ്യപ്പെട്ടു. ഇന്നലെ നേതാക്കള്‍ക്കൊപ്പം ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അനൂപ് ജേക്കബ്. ബിന്ദുവിന്റെ മകന് സ്ഥിരം  ജോലി കൊടുക്കാമെന്ന സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും എംഎല്‍എ പറഞ്ഞു. 
സംസ്ഥാനത്തെ ആരോഗ്യരംഗം കുത്തഴിഞ്ഞ സ്ഥിതിയിലേക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ എത്തിച്ചിരിക്കുകയാണ്. മിക്ക മെഡിക്കല്‍ കോളേജുകളും മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലും മരുന്ന് ക്ഷാമംകൊണ്ടും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാലും വലയുകയാണ്. കെട്ടിടങ്ങള്‍ ഏത് നിമിഷവും നിലംപൊത്താമെന്ന അവസ്ഥയിലും എത്തിയിരിക്കുകയാണ്. നമ്പര്‍ വണ്‍ ആരോഗ്യ കേരളമെന്ന പേര് പറഞ്ഞ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ആരോഗ്യമന്ത്രി ശ്രമിക്കുന്നത്. മെഡിക്കല്‍ കോളേജുകളില്‍ മാത്രല്ല സര്‍ക്കാര്‍ ആശുപത്രികളില്‍ ചെറിയ രോഗങ്ങള്‍ക്ക് പോലും എത്തുന്നവര്‍ നിരശരായി മടങ്ങേണ്ട അവസ്ഥയാണെന്നും അനൂപ് ജേക്കബ് പറഞ്ഞു.

 

anoop jacob mla