വയോജന ക്ഷേമത്തിന് 50 കോടി ,വ്യായാമത്തിന് പാർക്കുകളും ഹെൽത്തി ന്യൂ ഏജിങ് ഇന്നിങ്സിനു പദ്ധതികൾ ഒരുങ്ങുന്നു

വയോജന ക്ഷേമത്തിനായി 50കോടി അനുവദിച്ചു ബജറ്റ്. വയോജന സൗഖ്യത്തിനായി വ്യായാമത്തിന് പാർക്കുകളും ഹെൽത്തി ന്യൂ ഏജിങ് ഇന്നിങ്സിനു പദ്ധതികൾക്കായി 5 കോടി രൂപ പ്രേത്യകം മാറ്റി വച്ചു

author-image
Rajesh T L
New Update
kk

വയോജന ക്ഷേമത്തിനായി 50കോടി അനുവദിച്ചു ബജറ്റ്.വയോജന സൗഹ്യത്തിനായി വ്യായാമത്തിന് പാർക്കുകളും ഹെൽത്തി ന്യൂ ഏജിങ് ഇന്നിങ്സിനു പദ്ധതികൾക്കായി 5കോടി രൂപ പ്രേത്യകം മാറ്റി വച്ചു. വയോജനങ്ങൾക്ക് മരുന്നിനും പരിചരണത്തിനും അവകാശമുണ്ടെന്ന് ധനമന്ത്രി പറഞ്ഞു.അവരുടെ ക്ഷേമത്തിനായി ആരോഗ്യം സാമൂഹിക ക്ഷേമം,തദ്ദേശ സ്വയം ഭരണം എന്നീ വകുപ്പുകൾ ചേർന്ന് പ്രേത്യക സ്കിംമുകൾ ആരംഭിക്കും.ഇവ പ്രാദേശിക തലത്തിൽ സംയോജിച്ചു സമഗ്ര പദ്ധതികൾ ആരംഭിക്കും.സര്‍ക്കാര്‍ അംഗീകൃത ഡിജിറ്റല്‍ ക്രെഡിറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ കിടപ്പുരോഗികള്‍ക്കും പദ്ധതിയിൽ അംഗമാകാം.പാലിയേറ്റീവ് സംഘടനകളെ പ്രാദേശിക തലത്തില്‍ ഏകോപിപ്പിച്ചുകൊണ്ടാവും പ്രവര്‍ത്തനങ്ങള്‍.സൗജന്യ സേവനങ്ങള്‍ക്ക് പുറമേ സ്ഥിരം കെയര്‍ ഗിവര്‍,ഡയറ്റ്,എഐ സർവൈലൻസ് എന്നിവ ഫീസ് ഈടാക്കിയും നൽകും.

k n balagopal budget 2024 -25