/kalakaumudi/media/media_files/j6Nq86znO2bKNaMDag7j.jpg)
കൊച്ചി: പ്ലാസ്റ്റിക് മാലിന്യ കൈകാര്യച്ചട്ട പ്രകാരമുള്ള രജിസ്‌ട്രേഷൻ ഇല്ലാതെ പ്ലാസ്റ്റിക് കപ്പ്, പ്ലേറ്റ്, പ്ലാസ്റ്റിക് കവർ തുടങ്ങിയവയുടെ നിർമ്മാണം ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് പരാതി അറിയിക്കാൻ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി. ഈ സംവിധാനമുണ്ടെങ്കിൽ മലിനീകരണ നിയന്ത്രണ ബോർഡിനു നടപടി എളുപ്പമാകുമെന്നും ഇതിന് എത്ര സമയം വേണ്ടി വരുമെന്നു ബോർഡ് അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു. രജിസ്‌ട്രേഷൻ ഇല്ലാതെ പ്ലാസ്റ്റിക് കപ്പും മറ്റും നിർമ്മിക്കുന്നുണ്ടോ എന്നറിയാൻ ഇടയ്ക്കിടെ പരിശോധന നടത്തുന്നുണ്ടെന്ന് ബോർഡിന്റെ അഭിഭാഷകൻ അറിയിച്ചു. ഹർജി നവംബർ 11നു വീണ്ടും പരിഗണിക്കും.