തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നവീകരണ പദ്ധതി നടപ്പാക്കുന്നതിനാൽ ഒന്നാം പ്ലാറ്റ്ഫോമിൽ ബാരിക്കേഡ് ചെയ്തിരിക്കുന്നു

തിരക്കുള്ള ട്രെയിനുകൾ ഒന്നാം പ്ലാറ്റ്ഫോമിൽ നിന്നു മറ്റു പ്ലാറ്റ്ഫോമുകളിലേക്കു മാറ്റി യാത്രക്കാർക്കുള്ള ബുദ്ധിമുട്ടുകൾ കഴിവതും ഒഴിവാക്കാനാണ് ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്

author-image
Devina
New Update
thiruvana

തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നവീകരണ പദ്ധതി നടപ്പാക്കുന്നതിനാൽ ഒന്നാം പ്ലാറ്റ്ഫോമിൽ നഗർകോവിലിലേക്കു പോകുന്ന ഭാഗത്ത് കുറച്ചുഭാഗം ബാരിക്കേഡ് ചെയ്തിരിക്കുന്നു .

നിർമ്മാണത്തിന്റെ ഭാഗമായി പൈലിങ്ങിനായി ഒന്നാം പ്ലാറ്റ്ഫോമിലെ എസ്കലേറ്ററുകളിലൊന്ന് ഇന്നലെ അഴിച്ചു മാറ്റുകയും ചെയ്തു .

ഇവിടെയാണു പ്രധാനപ്പെട്ട ഒരു  തൂണു വരുന്നത്. ഈ ഭാഗത്താണു ബാരിക്കേഡ് ചെയ്തിരിക്കുന്നത്.

ഇത്തരത്തിലുള്ള നിയന്ത്രണങ്ങളുമായി യാത്രക്കാർ സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട് .

തിരക്കുള്ള ട്രെയിനുകൾ ഒന്നാം പ്ലാറ്റ്ഫോമിൽ നിന്നു മറ്റു പ്ലാറ്റ്ഫോമുകളിലേക്കു മാറ്റി യാത്രക്കാർക്കുള്ള ബുദ്ധിമുട്ടുകൾ കഴിവതും ഒഴിവാക്കാനാണ് ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത് .

കെആർഡിസിഎൽ–ആർവിഎൻഎൽ ജോയിന്റ് വെഞ്ച്വറാണു സ്റ്റേഷൻ നവീകരണം പദ്ധതി നടപ്പാക്കുന്നത് .

സ്റ്റേഷനു മുന്നിലെ നോർത്ത് ബ്ലോക്കിന്റെ പണി പുരോഗമിക്കുകയാണ്. പൈലിങ് പൂർത്തിയാക്കി ഒന്നാം നിലയുടെതൂണുകളുടെ നിർമാണം ആരംഭിച്ചിട്ടുണ്ട്.

രണ്ടാം കവാടം  പൂർണമായി അടച്ച് അവിടെയും നിർമാണം നടക്കുന്നുണ്ട്.