പ്ലസ് വൺ അധികബാച്ച് നടപ്പാക്കില്ല; പ്രതിസന്ധിയുണ്ടെന്ന പ്രചാരണം രാഷ്ട്രീയലക്ഷ്യമെന്നും വിദ്യാഭ്യാസ മന്ത്രി

വിജയ ശതമാനം കൂടുതൽ ആണ് , അതുകൊണ്ട് ഒരു ക്ലാസില്‍ 65 കുട്ടികൾ വരെ ഉണ്ടാവും, ജമ്പോ ബാച്ചുകള്‍ അനുവദിക്കുന്ന വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്, മന്ത്രി ശിവൻകുട്ടി കൂട്ടിച്ചേർത്തു

author-image
Vishnupriya
New Update
shivankutti

വി ശിവൻകുട്ടി

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനായി അധികബാച്ച് അനുവദിക്കില്ലെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി. അത്തരത്തിലുള്ള പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതെന്നും മന്ത്രി ആരോപിച്ചു. നിലവില്‍ പ്രവേശനത്തിന് പ്രതിസന്ധികളില്ലെന്നും, ബാച്ച് വര്‍ധിപ്പിക്കുന്നതിന് പരിമിതകളുണ്ടെന്നു മന്ത്രി ശിവൻകുട്ടി കൂട്ടിച്ചേർത്തു.  

സീറ്റ് വര്‍ധനയ്ക്ക് പകരം ബാച്ച് വര്‍ധനയാണ് വേണ്ടത് എന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഈ വര്‍ഷം അധികബാച്ച് എന്ന പദ്ധതി നടപ്പിലാകില്ലെന്ന് മന്ത്രി ആവർത്തിച്ചുപറഞ്ഞു.  

വിജയ ശതമാനം കൂടുതൽ ആണ് , അതുകൊണ്ട് ഒരു ക്ലാസില്‍ 65 കുട്ടികൾ വരെ ഉണ്ടാവും, ജമ്പോ ബാച്ചുകള്‍ അനുവദിക്കുന്ന വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്, നിലവിൽ  പ്രതിസന്ധികളൊന്നുമില്ല, പ്രതിസന്ധിയുണ്ടെന്ന തരത്തിലുള്ള പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 

അതേസമയം പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിന് അധിക ബാച്ച് അനുവദിക്കണമെന്ന ആവശ്യത്തില്‍ തന്നെ ഉറച്ചു നില്ക്കുകയാണ് മലബാര്‍ ജില്ലകള്‍. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ സമരത്തിന് മുന്നിട്ടിറങ്ങുമെന്നാണ് കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് അറിയിച്ചത്.

additional batch plusone admission