റോഡപകടത്തില്‍ പരുക്കേറ്റ പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു

പന്തളം മങ്ങാരം പ്ലാന്തോട്ടത്തില്‍ വിട്ടില്‍ പി ജി സുനിയുടേയും പ്രതീക്ഷയുടേയും മകന്‍ ലിനുന്‍(17)ആണ് മരിച്ചത്. ചെന്നീര്‍ക്കര എസ് എന്‍ ഡി പി എച്ച് എസ് എസിലെ രണ്ടാം വര്‍ഷ കൊമേഴ്‌സ് വിദ്യാര്‍ഥിയാണ്.

author-image
Prana
New Update
linun

ജീപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു. പന്തളം മങ്ങാരം പ്ലാന്തോട്ടത്തില്‍ വിട്ടില്‍ പി ജി സുനിയുടേയും പ്രതീക്ഷയുടേയും മകന്‍ ലിനുന്‍(17)ആണ് മരിച്ചത്. ചെന്നീര്‍ക്കര എസ് എന്‍ ഡി പി എച്ച് എസ് എസിലെ രണ്ടാം വര്‍ഷ കൊമേഴ്‌സ് വിദ്യാര്‍ഥിയാണ്. ലിനുനിന്റെ കൂടെയുണ്ടായിരുന്ന ബന്ധു പന്തളം മങ്ങാരം ശ്രീനിലയത്തില്‍ ആരോമലി(21)നും പരുക്കേറ്റിരുന്നു
വ്യാഴാഴ്ച വൈകീട്ട് ആറരയോടെ പന്തളം- മാവേലിക്കര റോഡില്‍ കുന്നിക്കുഴി കവലയ്ക്കുസമീപമാണ് അപകടം. ലിനുവും ആരോമലും യാത്രചെയ്തിരുന്ന ബൈക്കില്‍ എതിരേവന്ന ജീപ്പ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ലിനുന്‍ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയാണ് മരിച്ചത്. സഹോദരന്‍: മിനുന്‍.

 

student accident plustwo death