തിരുവനന്തപുരത്ത് യൂത്ത് ലീ​ഗ് മാർച്ചിനുനേരെ ജലപീരങ്കി പ്രയോ​ഗിച്ചു

ബാരിക്കേഡുകൾ തള്ളിനീക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെയാണ് ജലപീരങ്കി പ്രയോ​ഗിച്ചത്. പിരിഞ്ഞുപോകാൻ തയ്യാറാകാഞ്ഞ പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് സ്ഥലത്ത് നിലയുറപ്പിച്ചു.

author-image
Anagha Rajeev
New Update
f

 തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് നിയമസഭയിലേക്ക് യൂത്ത് ലീ​ഗ് നടത്തിയ മാർച്ചിനുനേരെ ജലപീരങ്കി പ്രയോ​ഗിച്ചു. ബാരിക്കേഡുകൾ തള്ളിനീക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെയാണ് ജലപീരങ്കി പ്രയോ​ഗിച്ചത്. പിരിഞ്ഞുപോകാൻ തയ്യാറാകാഞ്ഞ പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് സ്ഥലത്ത് നിലയുറപ്പിച്ചു.

പ്ലസ്‌ വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടത്തുന്ന സമരത്തോടുള്ള പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാനത്ത് കെ.എസ്.യു. ആഹ്വാനംചെയ്ത വിദ്യാഭ്യാസ ബന്ദ് പുരോ​ഗമിക്കുകയാണ്.

plus one seat crisis