പിറവത്തതുനിന്ന് പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

വിദ്യാര്‍ത്ഥിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടേണ്ട നമ്പര്‍ 9496 976421, 9846 681309

author-image
Sneha SB
New Update
MISSING PIRAVAM


കൊച്ചി: എറണാകുളത്തെ പിറവത്ത് നിന്നും പ്ലസ്ടു വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. ഓണക്കൂര്‍ സ്വദേശിയായ അര്‍ജുന്‍ രഘുവിനെയാണ് കാണാതായത്. പാമ്പാക്കുട ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയാണ്. ഇന്നലെ രാവിലെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് പോയ വിദ്യാര്‍ഥി ഇതുവരെ തിരിച്ചെത്തിയിട്ടില്ല. വൈകുന്നേരംവരെ വീട്ടുകാര്‍ കുട്ടി സ്‌കൂളിലായിരിക്കുമെന്ന് കരുതി എന്നാല്‍ ക്ലാസ് ചീച്ചറെ വിളിച്ചന്വേഷിച്ചപ്പോഴാണ് കുട്ടി ഇന്നലെ സ്‌കൂളില്‍ എത്തിയിരുന്നില്ല എന്നറിയുന്നത്.ഇതേ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.പിറവം പൊലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്. വിദ്യാര്‍ത്ഥിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടേണ്ട നമ്പര്‍ 9496 976421, 9846 681309.

missing