/kalakaumudi/media/media_files/2026/01/23/road-2026-01-23-11-04-44.jpg)
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. പുത്തരിക്കണ്ടം മൈതാനത്തെ വേദിയില്‍ തിരുവനന്തപുരം താംബരം, തിരുവനന്തപുരം ഹൈദരാബാദ്, നാഗര്‍കോവില്‍മംഗളൂരു അമൃത് ഭാരത് ട്രെയിനുകള്‍, ഗുരുവായൂര്‍തൃശൂര്‍ പാസഞ്ചര്‍ എന്നിവ പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യം. റോഡ് ഷോയായാണ് വിമാനത്താവളത്തില്‍ നിന്ന് പുത്തരിക്കണ്ടത്തേയ്ക്ക് പോവുക.
നാല് ട്രെയിനുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്യുംതലസ്ഥാന നഗരത്തെ ദക്ഷിണേന്ത്യയിലെ പ്രധാന 3 നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന അമൃത് ഭാരത് പ്രതിവാര ട്രെയിനുകളും തൃശൂര്‍ഗുരുവായൂര്‍ പാസഞ്ചറും ഇന്ന് രാവിലെ 10.45ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരത്തു നിന്നു ചെന്നൈ താംബരം, ചെര്‍ലാപ്പള്ളി (ഹൈദരാബാദ്) എന്നിവിടങ്ങളിലേക്കും നാഗര്‍കോവിലില്‍ നിന്നു തിരുവനന്തപുരം വഴി മംഗളൂരു ജംക്ഷനിലേക്കുമാണ് അമൃത് ഭാരത് സര്‍വീസുകള്‍ വരുന്നത്. പുത്തരിക്കണ്ടം മൈതാനത്തെ പ്രധാന വേദിയില്‍ ഉദ്ഘാടനച്ചടങ്ങ് നടക്കുന്നതോടൊപ്പം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷന്‍, തിരുവനന്തപുരം നോര്‍ത്ത്, തൃശൂര്‍ എന്നിവിടങ്ങളിലും ചടങ്ങുകള്‍ നടക്കും. തിരുവനന്തപുരം സെന്‍ട്രലില്‍ കേന്ദ്രമന്ത്രി വി.സോമണ്ണ, തൃശൂരില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവര്‍ മുഖ്യാതിഥികളാകും.
താംബരം, മംഗളൂരു അമൃത് ഭാരത് ട്രെയിനുകള്‍ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും തിരുവനന്തപുരം ചെര്‍ലാപ്പള്ളി അമൃത് ഭാരത് ട്രെയിന്‍ തിരുവനന്തപുരം നോര്‍ത്തില്‍ നിന്നുമാണു ഉദ്ഘാടന സര്‍വീസ് നടത്തുക. 11 ജനറല്‍ കോച്ചുകളും 8 സ്ലീപ്പര്‍ കോച്ചുകളും വീതമാണ് ഇവയ്ക്കുള്ളത്. 1740 പേര്‍ക്കു യാത്ര ചെയ്യാന്‍ കഴിയും.
ഇന്നവേഷന്‍, ടെക്നോളജി ആന്‍ഡ് ഒന്‍ട്രപ്രനര്‍ഷിപ് ഹബ്ബിന്റെ തറക്കല്ലിടലും നിര്‍വഹിക്കും. ആകെ 250 കോടിയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കാണു തറക്കല്ലിടുന്നത്. പിഎം സ്വനിധി പദ്ധതിക്കു കീഴില്‍ ഒരു ലക്ഷം ഗുണഭോക്താക്കള്‍ക്കുള്ള വായ്പ, ക്രെഡിറ്റ് കാര്‍ഡ് വിതരണ ഉദ്ഘാടനവും നിര്‍വഹിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
